മെല്‍ബണ്‍: 16 വയസോ അതില്‍ താഴെയോ പ്രായമുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രിക്കാൻ ഒരുങ്ങി ഓസ്‌ട്രേലിയ. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ച് കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം സോഷ്യല്‍ മീഡിയ കുട്ടികള്‍ക്ക് ദോഷം ചെയ്യുന്നുണ്ടെന്നും ഒരു വർഷത്തിന് ശേഷം നിയമം പ്രാബല്യത്തില്‍ വരാൻ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് വാർത്താസമ്മേളനത്തിലൂടെ വ്യക്തമാക്കി.
എന്നാൽ രക്ഷിതാക്കളുടെ സമ്മതം ഉണ്ടെങ്കിലും നിയമ പ്രകാരം ഒരു ഇളവും ലഭിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് തടയാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കായിരിക്കും.
ഒരിക്കലും രക്ഷിതാക്കളോ കുട്ടികളോ ഇതില്‍ ഉത്തരവാദികളായിരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മദ്യം വാങ്ങുന്നതിനുള്ള പ്രായ പരിധി പരാമർശിച്ചു കൊണ്ടാണ് ആന്റണി ആല്‍ബനീസ് ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്