മുൻ ഒറാക്കിൾ സിഇഒ മാർക്ക് ഹർഡിന്റെ വിധവയായ പൗള ഹർഡുമായി താൻ പ്രണയത്തിലാണെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്.
2022 മുതൽ ഇരുവരും പല പരിപാടികളിലും ഒരുമിച്ച് കാണപ്പെട്ടിട്ടുണ്ട്, എന്നാൽ ബിൽ ഗേറ്റ്സ് ഇത് പരസ്യമായി സമ്മതിക്കുന്നത് ഇതാദ്യമാണ്.
‘എനിക്ക് സീരിയസ്സായി ഒരു കാമുകിയുണ്ട്. അവളുടെ പേര് പൗള എന്നാണ്. ഞങ്ങൾ യാത്ര ചെയ്യുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു...’ – ബിൽ ‘ടുഡേ ഷോ’ ടെലിവിഷൻ പ്രോഗ്രാമിൽ പറഞ്ഞു.
മാര്‍ക് ഹര്‍ഡുമായുള്ള 30 വര്‍ഷത്തെ ദാമ്പത്യത്തില്‍ അവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. 2019 ഒക്ടോബറിലാണ് മാര്‍ക് വിടവാങ്ങിയത്. പൊതുജനോപകാരത്തിനായി ധനസമാഹരണം നടത്തുകയും വന്‍തുകകള്‍ സംഭാവന നല്‍കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് പൗള ഹര്‍ഡ്.
ബെയ്‍ലര്‍ യൂണിവേഴ്സിയുമായി ബന്ധപ്പെട്ടും യൂണിവേഴ്സല്‍ ടെന്നിസ് ഫൗണ്ടേഷന്‍ അധ്യക്ഷ എന്ന നിലയിലും പ്രവര്‍ത്തിക്കുകയാണ് അവര്‍. ബില്‍ ഗേറ്റ്സുമായി സൗഹൃദത്തിലാണെന്ന് 2023ല്‍ അനൗദ്യോഗികമായി പൗള സമ്മതിച്ചിരുന്നു.
മെലിന്‍ഡ ഗേറ്റ്സുമായി 27 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് രണ്ടുവര്‍ഷം കഴിഞ്ഞാണ് ബില്‍ ഗേറ്റ്സ് പൗളയുമായി അടുക്കുന്നത്. 2021ലാണ് ബില്ലും മെലിന്‍ഡയും വഴിപിരിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്