ഇസ്ലാമാബാദ്: തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായി അധികൃതര്‍ അറിയിച്ചു.
പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും ഖുസ്‌ദാര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ യാസിര്‍ ഇക്ബാല്‍ അറിയിച്ചു.
ബുധനാഴ്‌ച ഖുസ്‌ദാര്‍ ജില്ലയിലെ സൈനിക സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുകയായിരുന്ന ബസിലാണ് ചാവേര്‍ സ്ഫോടനം നടന്നത്.
സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഒരു സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും സുരക്ഷാ സേനയേയും സാധാരണക്കാരേയും പതിവായി ലക്ഷ്യമിടുന്ന ബലൂച് വിഘനട വാദികളാണ് ആക്രമണത്തിന് പിന്നലെന്ന സംശയം ഉയരുന്നുണ്ട്.
അതേസമയം ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്‌വി ആക്രമണത്തെ ശക്തമായി അപലപിച്ചു. നിരപരാധികളായ കുട്ടികളെ ലക്ഷ്യമിട്ട് ശത്രുക്കള്‍ കാണിക്കുന്ന ഇത്തരം മൃഗീയ ക്രൂരതകള്‍ക്ക് ആരും ദാക്ഷിണ്യം അര്‍ഹിക്കുന്നില്ലെന്ന് എന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ ഉന്നയിച്ച ആരോപണങ്ങൾ ഇന്ത്യൻ സർക്കാർ നിരസിച്ചു. ഇത്തരം സംഭവങ്ങളിലെല്ലാം ഉണ്ടായ ജീവഹാനിയിൽ ഇന്ത്യ അനുശോചിക്കുന്നു. എന്നിരുന്നാലും, ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രമെന്ന ഖ്യാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനും സ്വന്തം ഗുരുതരമായ പരാജയങ്ങൾ മറച്ചുവെക്കാനും, എല്ലാ ആഭ്യന്തര പ്രശ്‌നങ്ങൾക്കും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് പാകിസ്ഥാന്റെ സാധാരണ സ്വഭാവമായി മാറിയിരിക്കുന്നു," ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
