ബ്യൂണസ് അയേഴ്‌സ്: ആഴത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറാന്‍ അര്‍ജന്റീനയുടെ തീരുമാനം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡബ്ല്യുഎച്ച്ഒയില്‍ നിന്ന് പിന്‍മാറുന്നെന്ന് അറിയിച്ചതിന് പിന്നാലെയാണ് അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലിയും സമാന തീരുമാനം എടുക്കുന്നത്. ജനുവരി 21 ന് അധികാരമേറ്റ ആദ്യ ദിവസം തന്നെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ അമേരിക്കയെ ലോകാരോഗ്യ സംഘടനയില്‍ നിന്ന് പുറത്താക്കാനുള്ള പ്രക്രിയ ട്രംപ് ആരംഭിച്ചിരുന്നു.
ആഗോള ആരോഗ്യരംഗത്തെ സഹകരണം തകര്‍ക്കുന്നതാണ് യുഎസിന്റെയും അര്‍ജന്റീനയുടെയും നടപടികള്‍. 6.9 ബില്യണ്‍ ഡോളറാണ് 2024-2025 യെ ഡബ്ല്യുഎച്ച്ഒ ബജറ്റ്. അര്‍ജന്റീന ലോകാരോഗ്യ സംഘടനയ്ക്ക് ഏകദേശം 8 ദശലക്ഷം ഡോളര്‍ മാത്രമാണ് നല്‍കുന്നത്. അതിനാല്‍ സാമ്പത്തികമായി അര്‍ജന്റീനയുടെ പിന്‍മാറ്റം തിരിച്ചടിയല്ലെന്ന് വിലയിരുത്തുന്നു.
അര്‍ജന്റീനയുടെ തീരുമാനം 'ആരോഗ്യ മാനേജ്‌മെന്റിലെ അഗാധമായ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, പ്രത്യേകിച്ച് കോവിഡ് -19 മഹാമാരി സമയത്ത്', അര്‍ജന്റീന പ്രസിഡന്റിന്റെ വക്താവ് മാനുവല്‍ അഡോര്‍ണി ബ്യൂണസ് അയേഴ്‌സില്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അക്കാലത്തെ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 'മനുഷ്യരാശിയുടെ ചരിത്രത്തിലെ' ഏറ്റവും വലിയ അടച്ചുപൂട്ടലിലേക്ക് നയിച്ചതായി അദ്ദേഹം പറഞ്ഞു.
അര്‍ജന്റീനയുടെ പ്രഖ്യാപനം പരിശോധിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്