ഹെയ്തി: സെൻട്രൽ ഹെയ്തിയിലെ ഒരു ചെറിയ പട്ടണത്തിൽ കഴിഞ്ഞയാഴ്ച നടന്ന ക്രൂരമായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 115 ആയി ഉയർന്നതായി റിപ്പോർട്ട്. ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ ബുധനാഴ്ച അസോസിയേറ്റഡ് പ്രസ്സിനോട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒക്‌ടോബർ 3-ന് പോണ്ട്-സോണ്ടെ നിവാസികൾക്ക് നേരെയുണ്ടായ ആക്രമണം സമീപകാല ചരിത്രത്തിൽ ഹെയ്തി കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നാണ്. മരണസംഘ്യ 115 ആയി ഉയർന്നു എന്നും അധികാരികൾ ഇപ്പോഴും മൃതദേഹങ്ങൾക്കായി തിരയുകയാണ് എന്നും പട്ടണത്തിലെ ചില പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയാത്തതിനാൽ എണ്ണം കൂടാൻ സാധ്യത ഉണ്ട് എന്നുമാണ് പുറത്തു വരുന്ന വിവരം.
സെൻട്രൽ ആർട്ടിബോണൈറ്റ് മേഖലയിലെ പട്ടണത്തിൽ ഗ്രാൻ ഗ്രിഫ് സംഘം ആക്രമണം നടത്തിയപ്പോൾ 70 പേരെങ്കിലും കൊല്ലപ്പെട്ടതായി യുഎൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. മരിച്ചവരിൽ ശിശുക്കളും ചെറുപ്പക്കാരായ അമ്മമാരും പ്രായമായവരും ഉൾപ്പെടുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം പോണ്ട്-സോണ്ടെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സംഘം മുന്നറിയിപ്പ് നൽകിയിരുന്നിട്ടും ആക്രമണം തടയാൻ അധികൃതർ ഒന്നും ചെയ്യാത്തത് എന്തുകൊണ്ടാണെന്നാണ് രക്ഷപ്പെട്ടവരുടെ ചോദ്യം.
അതിജീവിച്ച 6,200-ലധികം പേർ പോണ്ട്-സോണ്ടെയിൽ നിന്ന് പലായനം ചെയ്യുകയും തീരദേശ നഗരമായ സെൻ്റ്-മാർക്കിലും പരിസര പ്രദേശങ്ങളിലും താൽക്കാലികമായി താമസിക്കുകയും ചെയുകയാണ്.
അവരിൽ ഭൂരിഭാഗവും ബന്ധുക്കൾക്കൊപ്പമാണ് താമസിക്കുന്നത്, എന്നാൽ മറ്റ് 750-ലധികം പേർ പോകാൻ ഒരിടവുമില്ലാതെ സെൻ്റ്-മാർക്കിലെ ഒരു പള്ളിയുടെയും സ്കൂളിൻ്റെയും പൊതു പ്ലാസയുടെയും നിലങ്ങളിൽ കഴിയുകയാണ് എന്നാണ് യുഎൻ ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്