'എനിക്ക് എന്റെ പിതാവിനെ കാണാൻ പോകണം'; ട്രംപിന്റെ മകളാണെന്ന അവകാശ വാദവുമായി പാകിസ്താനി പെണ്‍കുട്ടി; വൈറലായി വീഡിയോ

NOVEMBER 7, 2024, 11:23 AM

ഇസ്ലാമാബാദ്: അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിന്റെ മകളാണെന്ന അവകാശ വാദവുമായി പാകിസ്താനി പെണ്‍കുട്ടി രംഗത്ത്. ട്രംപാണ് തന്റെ പിതാവ്, ഇതില്‍ ആർക്കും സംശയം വേണ്ടെന്നാണ് പെണ്‍കുട്ടി പറയുന്നത്. പാക് മാദ്ധ്യമങ്ങള്‍ക്ക് മുന്നിലാണ് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞത്.

ഞാൻ ഡൊണാള്‍ഡ് ട്രംപിന്റെ മകളാണെന്നും മുസ്ലീമാണെന്നും ആണ് വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നത്. ' ഇംഗ്ലീഷുകാർ ഇവിടെ വരുമ്പോള്‍, അവർ എന്നെ നോക്കി ഈ പെണ്‍കുട്ടി ഇവിടെ എന്താണ് ചെയ്യുന്നതെന്ന് അത്ഭുതപ്പെടുന്നു. ഞാൻ ഒരു മുസ്ലീമാണ്, ഇസ്ലാമിന്റെ അനുയായിയാണ്, സമാധാനത്തിന്റെ അനുയായിയാണ്. ഡൊണാള്‍ഡ് ട്രംപിന്റെ മുൻ ഭാര്യ ഇവാനയാണ് എന്റെ അമ്മ . അവർ എന്നെ ശ്രദ്ധിക്കാറില്ലായിരുന്നു . അച്ഛൻ എപ്പോഴും എന്റെ അമ്മയോട് പറയാറുണ്ടായിരുന്നു, നിങ്ങള്‍ വളരെ അശ്രദ്ധയാണെന്നും നിങ്ങള്‍ക്ക് എന്റെ മകളെ പരിപാലിക്കാൻ കഴിയില്ലെന്ന്" എന്നും പെണ്‍കുട്ടി പറയുന്നു.

ഇനി എനിക്ക് എന്റെ പിതാവിനെ കാണാൻ വീണ്ടും പോകണം എന്നും പെൺകുട്ടി കൂട്ടിച്ചേർക്കുന്നു. അതേസമയം പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam