വിസ്മയ മോഹൻലാൽ നായികയാകുന്ന ‘തുടക്കം’ സിനിമയുടെ പുതിയ പോസ്റ്റർ എത്തി. വിസ്മയയ്‌ക്കും ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷിനുമൊപ്പം മോഹൻലാലിനെയും പോസ്റ്ററിൽ കാണാം.
എന്നാൽ മോഹൻലാലിന്റെ മുഖം മാത്രം വെളിപ്പെടുത്തിയിട്ടില്ല. നിസഹായ ഭാവത്തോടെ നോക്കുന്ന വിസ്മയയ്ക്കു പുറകിൽ രൂക്ഷ ഭാവത്തോടെ നോക്കുകയാണ് ആശിഷ്. ചിത്രത്തിൽ ആശിഷ് വില്ലനായാണോ പ്രത്യക്ഷപ്പെടുന്നതെന്ന സംശയത്തിലാണ് പ്രേക്ഷകർ. ചിത്രം ഓണം റിലീസ് ആയാണ് തിയറ്ററുകളിലെത്തുന്നത്.
'2018' എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുടക്കം'. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്. സഹോദരൻ പ്രണവ് മോഹൻലാലിന് പിന്നാലെ വിസ്മയയും സിനിമയിലേക്ക് എത്തുന്നത് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
