ആക്ഷൻ ഡ്രാമയുമായി വിജയ് ദേവരകൊണ്ടയും കീർത്തി സുരേഷും; SVC59 പാൻ ഇന്ത്യൻ ചിത്രം ആരംഭിച്ചു...

OCTOBER 13, 2025, 1:01 PM

*ആനന്ദ് സി ചന്ദ്രനും, ക്രിസ്റ്റോ സേവ്യറും തെലുങ്കിൽ

ടോളിവുഡിന്റെ സ്‌റ്റൈലിഷ് താരം, തെന്നിന്ത്യയിലാകെ ഏറെ ആരാധകരുള്ള വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന പുതിയ ചിത്രം ഹൈദരാബാദിൽ ആരംഭിച്ചു. 'SVC59' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രവി കിരൺ കോലയാണ്. മലയാളികളുടെ പ്രിയ താരം കീർത്തി സുരേഷ് ആണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയാവുന്നത്. അഞ്ച് ഭാഷകളിൽ എത്തുന്ന ചിത്രം നിർമിക്കുന്നത് ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ്. 'രാജാ വാരു റാണി ഗാരു' എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്ത് ഗംഭീര ചുവടുവയ്പ്പ് നടത്തിയ രവി കിരൺ കോലയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഈ ചിത്രം.


vachakam
vachakam
vachakam

ഭീഷ്മപർവ്വം, ഹെലൻ, പൂക്കാലം, ബോഗയ്‌വില്ല, ഗോൾഡ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രമുഖനായ ഛായാഗ്രാഹകൻ ആനന്ദ് സി ചന്ദ്രനും, ഭ്രമയുഗം, സൂക്ഷ്മദർശിനി, 18+, ടർബോ, ഡീയസ് ഈറേ എന്നീ ചിത്രങ്ങൾക്ക് ഈണം ഒരുക്കിയ ക്രിസ്റ്റോ സേവ്യറും തെലുങ്കിൽ എത്തുന്ന ചിത്രം കൂടിയാണിത്. വിജയ് കത്തി പിടിച്ച് നിൽക്കുന്ന പോസ്റ്ററിന് ആക്ഷൻ പാക്ക് വൈബ് ഉണ്ട്. ആയുധം ഞാൻ, ചോര എന്റെ, യുദ്ധം എന്നോട് തന്നെ: എന്ന പോസ്റ്ററിൽ പതിഞ്ഞ മാസ് ഡയലോഗ് ചിത്രത്തിന്റെ തന്നെ തീവ്രത കൂട്ടുന്നു. ഇതാദ്യമായാണ് വിജയ് ഇത്രയും വലിയൊരു ഗ്രാമീണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'ഫാമിലി സ്റ്റാറി'ന് ശേഷം വിജയ് ദേവരകൊണ്ടയും ദിൽ രാജുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'SVC59'. അദ്ദേഹത്തിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന ചിത്രമായിരിക്കും ഇതെന്ന് നിർമ്മാതാവ് ദിൽരാജുവും പറഞ്ഞു. പി.ശിവപ്രസാദ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam