വിജയ് സേതുപതിയുടെ നായികയായി മഞ്ജു വാരിയർ; വിടുതലൈ 2 ഫസ്റ്റ്ലുക്ക്

JULY 17, 2024, 12:50 PM

വിടുതലൈ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. രണ്ടു പോസ്റ്ററുകളാണ് ഫസ്റ്റ് ലുക്കായി റിലീസ് ചെയ്തത്. 

നടി മഞ്ജുവാര്യരും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തെക്കുറിച്ച് താരവും പോസ്റ്റ് പങ്കുവച്ചിരുന്നു. വിടുതലൈക്ക് ഒപ്പം ഒരു പുതിയ അധ്യായം ആരംഭിക്കുന്നു എന്നാണ് മഞ്ജു പോസ്റ്റർ പങ്കിട്ടുകൊണ്ട് കുറച്ചത്.

വിടുതലൈയില്‍ വാത്തിയാര്‍ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി എത്തിയത്. വാത്തിയാര്‍ എന്ന കഥാപാത്രത്തിന് ഒരു ലവ് ട്രാക്ക് ഉണ്ടെന്നും ഇത് തനിക്കും നടി മഞ്ജു വാര്യര്‍ക്കും ഇടയിലാണെന്നുമാണ് വിജയ് സേതുപതി മുൻപൊരിക്കൽ പറഞ്ഞിരുന്നു.

vachakam
vachakam
vachakam

വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് വിടുതലൈ രണ്ടിലെ പ്രധാന താരങ്ങൾ.

ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam