വിജയ്- അജിത്- സൂര്യ ചിത്രങ്ങളിലെ 'ലക്കി ചാം'; റെക്കോർഡ് നേട്ടത്തിൽ തൃഷ

MAY 25, 2026, 4:16 AM

തീയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തന്റെ പുതിയ ചിത്രം 'കറുപ്പി'ന്റെ വൻ വിജയത്തിന് പിന്നാലെ, തമിഴ് സിനിമയിലെ അപൂർവ്വ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് നടി തൃഷ കൃഷ്ണൻ. തമിഴകത്തെ മൂന്ന് മുൻനിര സൂപ്പർതാരങ്ങളായ വിജയ്, അജിത് കുമാർ, സൂര്യ എന്നിവരുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിലെ കോമൺ ഫാക്ടർ  താനാണെന്ന ആരാധകരുടെ കണ്ടെത്തലിനോടാണ് താരം പ്രതികരിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് തൃഷ ഈ അപൂർവ്വ റെക്കോർഡ് നേട്ടത്തെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്.

'ലിയോ' മുതൽ 'കറുപ്പ്' വരെ

കഴിഞ്ഞ കുറച്ചു വർഷങ്ങളായി തമിഴ് സിനിമയിലെ ഏറ്റവും വലിയ കളക്ഷൻ റെക്കോർഡുകളിൽ തൃഷയുടെ സാന്നിധ്യമുണ്ട്. 2023-ൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം 'ലിയോ' 605.90 കോടി രൂപയാണ് ആഗോളതലത്തിൽ നേടിയത്. ഇത് വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണ്. തുടർന്ന് അധിക രവിചന്ദ്രൻ സംവിധാനം ചെയ്ത അജിത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി' ലോകമെമ്പാടുനിന്നുമായി 248.25 കോടി രൂപ വാരിക്കൂട്ടി. ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന സൂര്യയുടെ 'കറുപ്പ്' 200 കോടി ക്ലബ്ബിലും ഇടംപിടിച്ചു കഴിഞ്ഞു. ഈ മൂന്ന് താരങ്ങളുടെയും കരിയർ ബെസ്റ്റ് ചിത്രങ്ങളിലെ നായിക തൃഷയായിരുന്നു എന്ന ആരാധകരുടെ കുറിപ്പ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അതിഥി രവീന്ദ്രനാഥ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിന് ഹൃദയ ചിഹ്നത്തോടെയാണ് തൃഷ മറുപടി നൽകിയത്.

vachakam
vachakam
vachakam

റിലീസിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ഫാന്റസി കോർട്ട്‌റൂം ഡ്രാമ വിഭാഗത്തിൽപ്പെട്ട 'കറുപ്പ്' ഇതിനോടകം 2026-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി മാറിക്കഴിഞ്ഞു. സൂര്യയ്‌ക്കൊപ്പം തൃഷ, ആർ.ജെ. ബാലാജി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

മലയാളികളായ ഇന്ദ്രൻസ്, ശ്വാസിക, ശിവദ എന്നിവരും അനഘ മായ രവി, നട്ടി സുബ്രഹ്മണ്യം, സുപ്രീത് റെഡ്ഡി എന്നിവരും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. അഴിമതി നിറഞ്ഞ നിയമവ്യവസ്ഥയ്‌ക്കെതിരെ പോരാടാൻ അഡ്വക്കേറ്റ് ശരവണനായി വേഷംമാറുന്ന 'കറുപ്പുസ്വാമി'യുടെ കഥയാണ് ചിത്രം പറയുന്നത്.

ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ വിജയഘോഷത്തിൽ വെച്ച് ചിത്രത്തിന്റെ അടുത്ത ഭാഗങ്ങളെക്കുറിച്ചുള്ള സൂചനകൾ സൂര്യ നൽകിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. വെറും 30-45 മിനിറ്റുകൾ കൊണ്ടാണ് ഈ സിനിമ ചെയ്യാൻ താൻ തീരുമാനിച്ചതെന്നും അടുത്ത കാലത്തൊന്നും തന്റെ ഒരു ചിത്രത്തിനും ഇത്ര വലിയ ആഗോള പിന്തുണ ലഭിച്ചിട്ടില്ലെന്നും സൂര്യ ചടങ്ങിൽ തുറന്നുപറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam