100 കോടി ക്ലബ്ബിൽ ഇടംനേടി ഇമ്രാൻ ഹാഷ്മി! ബോക്സ് ഓഫീസിൽ തരംഗമായി 'ആവാരപ്പൻ 2'

AUGUST 19, 2026, 12:30 AM

ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി ഒടുവിൽ കാത്തിരുന്ന 100 കോടി ക്ലബ്ബിലേക്ക്! താരം സോളോ നായകനായി എത്തിയ പുതിയ ചിത്രം 'ആവാരപ്പൻ 2' ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് നടത്തുന്നത്. 2007-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ആവാരപ്പന്റെ രണ്ടാം ഭാഗമായി എത്തിയ ചിത്രം റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തിനുള്ളിലാണ് ഇന്ത്യയിൽ നിന്ന് മാത്രം 100 കോടി ക്ലബ്ബിൽ  ഇടംപിടിച്ചത്.

റിലീസ് ചെയ്ത അഞ്ചാം ദിനത്തിൽ 9.75 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയിലെ ആകെ ഗ്രോസ് കളക്ഷൻ 120.33 കോടിയും നെറ്റ് കളക്ഷൻ 100.75 കോടിയുമായി ഉയർന്നു. വിദേശ വിപണികളിൽ നിന്ന് ഇതുവരെ 23.80 കോടിയാണ് ചിത്രം നേടിയത്. ലോകമെമ്പാടുമുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 144.13 കോടി രൂപയുടെ വൻ ഗ്രോസ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ദിനത്തിൽ 22 കോടിയോടെ തുടക്കം കുറിച്ച ചിത്രം ശനിയാഴ്ച 33.75 കോടിയും ഞായറാഴ്ച 26 കോടിയും നേടി കുതിക്കുകയായിരുന്നു.

ഈ വർഷത്തെ സ്വാതന്ത്ര്യദിന റിലീസുകളിൽ ഏറ്റവും വലിയ വിജയം നേടിയ ചിത്രമായി ആവാരപ്പൻ 2 മാറി. സ്വാതന്ത്ര്യദിനത്തിൽ മാത്രം 40.50 കോടി രൂപയാണ് ചിത്രം വാരിയത്. സണ്ണി ഡിയോളിന്റെ 'ബട്വാര 1947', തമിഴ് ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' തുടങ്ങിയ ചിത്രങ്ങളെ ബോക്സ് ഓഫീസ് പോരാട്ടത്തിൽ വളരെ പിന്നിലാക്കിയാണ് ഇമ്രാൻ ഹാഷ്മിയുടെ മുന്നേറ്റം. ആദ്യഭാഗത്തിന്റെ ആകെ കളക്ഷനായ 7.75 കോടിയെ ഒറ്റദിവസം കൊണ്ട് ചിത്രം മറികടന്നിരുന്നു.

vachakam
vachakam
vachakam

നിതിൻ കക്കർ സംവിധാനം ചെയ്ത് വിശേഷ് ഭട്ടിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ദിഷ പതാനി, ഷബാന ആസ്മി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും, ഇമ്രാൻ ഹാഷ്മിയുടെ മാസും മാസ്മരിക പ്രകടനവും കാണാൻ തിയേറ്ററുകളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഹഖ്, രാസ് 2, ജന്നത്ത് തുടങ്ങിയ സ്വന്തം ഹിറ്റ് ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകളും തകർത്താണ് ഇമ്രാന്റെ ഈ വിജയ് കുതിപ്പ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam