ഷാരൂഖ് ഖാന്‍ നായകനായെത്തിയ ഹിറ്റ് ചിത്രം 'ജോഷ്' ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നെങ്കിലും, ആ സിനിമ തനിക്ക് നല്‍കിയത് വലിയ തിരിച്ചടികളായിരുന്നുവെന്ന് തുറന്നുപറഞ്ഞ് നടന്‍ പുനീത് വസിഷ്ഠ്. ചിത്രത്തില്‍ മാക്‌സ് എന്ന ഷാരൂഖ് ഖാന്റെ കഥാപാത്രത്തിന്റെ സുഹൃത്തായ റോണിയെ അവതരിപ്പിച്ചത് പുനീത് ആയിരുന്നു. എന്നാല്‍ ചിത്രീകരണ സമയത്ത് തന്റെ പ്രകടനം ക്യാമറയുടെ ശ്രദ്ധ പിടിച്ചെടുത്തതോടെയാണ് പല രംഗങ്ങളും വെട്ടിമാറ്റാന്‍ കാരണമായതെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
താന്‍ ഷാരൂഖിനെ നൃത്തം പഠിപ്പിച്ചിട്ടുണ്ടെന്നും, ഒരു രംഗത്തില്‍ ഷാരൂഖ് പത്തടി ഉയരത്തില്‍ ചാടിയപ്പോള്‍ താന്‍ പതിനാലടി ഉയരത്തിലാണ് ചാടിയതെന്നും, ഇത് തന്റെ രംഗങ്ങള്‍ ഒഴിവാക്കാന്‍ ഇടയാക്കിയെന്നും പുനീത് ആരോപിക്കുന്നു. സിനിമയില്‍ തനിക്ക് അര്‍ഹിച്ച സ്ഥാനം ലഭിക്കാത്തതും, ഇന്‍ഡസ്ട്രിയില്‍ രൂപപ്പെട്ട ഗ്രൂപ്പുകളും ലോബികളും തന്നോട് കാണിച്ച അവഗണനയും വലിയ മാനസിക ആഘാതമാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം പറയുന്നു. നാലര വര്‍ഷത്തോളം നീണ്ടുനിന്ന സിനിമയുടെ ചിത്രീകരണത്തിനൊടുവില്‍ താന്‍ വിഷാദത്തിലേക്കും മദ്യപാനത്തിലേക്കും വഴിമാറുകയായിരുന്നു. കഴിവുണ്ടായിട്ടും അത് ഉപയോഗിക്കപ്പെടാതെ പോയതാണ് ഇത്തരം അവസ്ഥയിലേക്ക് നയിച്ചതെന്നും, അന്നത്തെ പക്വതയില്ലായ്മ കൊണ്ട് ലഭിച്ച കാര്യങ്ങളേക്കാള്‍ നഷ്ടപ്പെട്ടവയില്‍ ശ്രദ്ധ നല്‍കിയതാണ് തിരിച്ചടിയായതെന്നും പുനീത് കൂട്ടിച്ചേര്‍ത്തു.
ഷാരൂഖ് ഖാന്‍ മികച്ചൊരു നടനല്ലെങ്കിലും ഊര്‍ജ്ജസ്വലനായ സൂപ്പര്‍സ്റ്റാറാണെന്ന് അഭിപ്രായപ്പെട്ട പുനീത്, ബോളിവുഡിലെ സ്വജനപക്ഷപാതം ഇന്ന് കൂടുതല്‍ ശക്തമായിരിക്കുകയാണെന്നും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
