സിനിമാ സ്റ്റണ്ടിനിടെ ഹോളിവുഡ് താരം ടോം ഹോളണ്ടിന് പരിക്ക്. 'സ്പൈഡർ മാൻ: ബ്രാൻഡ് ന്യൂ ഡേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം ഉണ്ടായത്.
സെപ്റ്റംബർ 19 വെള്ളിയാഴ്ചയാണ് വാട്ട്ഫോർഡിലെ ലീവ്സ്ഡൻ സ്റ്റുഡിയോയിൽ സ്റ്റണ്ട് ചെയ്യുന്നതിനിടെ സെറ്റിൽ അപകടം സംഭവിച്ചതെന്നും ചിത്രീകരണം ഉടനടി നിർത്തിവച്ചതായും ഡെഡ്‌ലൈൻ റിപ്പോർട്ട് ചെയ്യുന്നു.
തലയിൽ പരിക്കേറ്റ തുടർന്ന് ടോം ഹോളണ്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ചികിത്സ നൽകിയതായും റിപ്പോർട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി താരം ഇടവേള എടുക്കുമെന്ന് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ചിത്രീകരണത്തിനായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
മാർവൽ കോമിക്സ് കഥാപാത്രമായ സ്പൈഡർമാനെ ആസ്പദമാക്കിയാണ് സൂപ്പർഹീറോ ഫ്രാഞ്ചൈസിയിൽ വരാനിരിക്കുന്ന ചിത്രം സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ. കൊളംബിയ പിക്ചേഴ്സും മാർവൽ സ്റ്റുഡിയോസും സഹനിർമ്മാണം നടത്തുന്ന ഇത് സോണി പിക്ചേഴ്സ് റിലീസിംഗ് ആണ് വിതരണം ചെയ്യുന്നത്. എംസിയു സ്പൈഡർമാൻ ചലച്ചിത്ര പരമ്പരയിലെ നാലാമത്തെ ചിത്രമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
