30 വർഷത്തെ 'മിഷന്‍ ഇംപോസിബിള്‍ യാത്ര'; ഓർമ്മകൾ പങ്കുവച്ച് ടോം ക്രൂസ് 

MAY 30, 2025, 3:54 AM

തന്റെ 30 വർഷത്തെ 'മിഷൻ ഇംപോസിബിൾ' യാത്രയുടെ ഓർമ്മകൾ പങ്കുവച്ച് ഹോളിവുഡ് താരം ടോം ക്രൂസ്. സോഷ്യൽ മീഡിയയിലൂടെ നിർമ്മാതാവുമായി തന്റെ സിനിമാ യാത്രയുടെ ഓർമ്മകൾ ടോം ക്രൂസ് പങ്കുവെച്ചു. 'മിഷൻ ഇംപോസിബിൾ' എന്ന സിനിമയുടെ എട്ടാം ഭാഗം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. 

"30 വർഷം മുമ്പ് മിഷൻ ഇംപോസിബിൾ എന്ന സിനിമയിലൂടെയാണ് ഞാൻ എന്റെ യാത്ര ആരംഭിച്ചത്. അതിനുശേഷം, ഈ എട്ട് സിനിമകൾ എന്നെ ഒരു ജീവിതയാത്രയിലേക്ക് കൊണ്ടുപോയി. ഈ കഥകൾക്ക് ജീവൻ പകരാൻ സഹായിച്ച ലോകമെമ്പാടുമുള്ള അവിശ്വസനീയമായ സംവിധായകർക്കും, അഭിനേതാക്കൾക്കും, കലാകാരന്മാർക്കും ഞാൻ നന്ദി പറയുന്നു. 

നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു പദവിയാണ്. ഏറ്റവും പ്രധാനമായി, ഈ സിനിമകൾ സൃഷ്ടിക്കാൻ പ്രോത്സാഹിപ്പിച്ച  പ്രേക്ഷകർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു," ടോം ക്രൂസ് എഴുതി. ഇത് 'മിഷന്‍ ഇംപോസിബിള്‍' ഫ്രാഞ്ചൈസിനോടുള്ള താരത്തിന്റെ യാത്ര പറച്ചിലാണോ എന്നും ആരാധകര്‍ സംശയിക്കുന്നുണ്ട്.

vachakam
vachakam
vachakam

1996ലാണ് മിഷന്‍ ഇംപോസിബിളിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. പിന്നീട് ഏഴ് ഭാഗങ്ങളായി ചിത്രങ്ങള്‍ പുറത്തിറങ്ങി. ടോം ക്രൂസിന്റെ സാഹസിക ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തെ ആരാധകര്‍ക്കിടയില്‍ പ്രശസ്തമാക്കിയത്.

ക്രിസ്റ്റഫര്‍ മക്വയര്‍ ആണ് 'മിഷന്‍ ഇംപോസിബിള്‍ ദ ഫൈനല്‍ റെക്കനിംഗിന്റെ' സംവിധായകന്‍. ക്രിസ്റ്റഫര്‍ മക്വയറും ട്രോം ക്രൂസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇത് മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ അവസാനത്തെ ചിത്രമാണെന്ന സൂചനയും ഉണ്ട്.

ടോം ക്രൂസിനെ കൂടാതെ ഹെയ്ലി ആട്വെല്‍, വിന്‍ റെംസ്, സൈമണ്‍ പെഗ്, വനേസ കിര്‍ബി, ഹെന്റി സേര്‍ണി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ എട്ടാമത്തെ ചിത്രം കൂടിയാണിത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam