ഹോളിവുഡിലെ പ്രശസ്തമായ ഹൊറർ ഫ്രാഞ്ചൈസിയാണ് ദി കൺജുറിംഗ് യൂണിവേഴ്‌സ്. ഈ ഫ്രാഞ്ചൈസിയുടെ ഭാഗമായി മൂന്ന് ചിത്രങ്ങൾ പുറത്തിറങ്ങി. ഇപ്പോൾ, നാലാമത്തെ ചിത്രം പുറത്തിറങ്ങി. 'ദി കൺജുറിംഗ്: ലാസ്റ്റ് റൈറ്റ്സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും വമ്പൻ കളക്ഷനാണ് സിനിമ നേടുന്നത്.
പാരാനോർമൽ അന്വേഷകരായ എഡ്, ലോറൈൻ വാറൻ എന്നിവർ ഒരു കേസിന്റെ ഭാഗമായ ഒരു വീട്ടിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന ഭയാനകമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
മൈക്കൽ ചാവേസ് സംവിധാനം ചെയ്യുന്ന ദി കൺജുറിംഗ്: ലാസ്റ്റ് റൈറ്റ്സ് ജെയിംസ് വാനും പീറ്റർ സഫ്രാനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ആദ്യത്തെ മൂന്ന് ദിവസം പിന്നിടുമ്പോൾ 58.45 കോടി ഗ്രോസ് കളക്ഷൻ ആണ് സിനിമ നേടിയത്. ഒരു ഹോളിവുഡ് ഹൊറർ സിനിമ നേടുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണിത്.
അതേസമയം, സിനിമയുടെ പ്രതികരണങ്ങൾ അത്ര നല്ലതല്ല. ഈ യൂണിവേഴ്സിലെ ഏറ്റവും മോശം സിനിമയാണ് ഇതെന്നും ചിത്രം ഒട്ടും ത്രില്ലടിപ്പിക്കുന്നില്ല എന്നുമാണ് കമന്റുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്