തൃശ്ശൂർ: പൂങ്കുന്നത്തെ ഒരു വീട്ടിൽ വീണ്ടും മലമ്പാമ്പിനെ കണ്ടെത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇതേ പ്രദേശത്തെ വീട്ടിലും പരിസരത്തുമായി 20 മലമ്പാമ്പ് കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. തുടർച്ചയായി പാമ്പുകളെ കണ്ടെത്തുന്നത് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
വീടിനോട് ചേർന്നുള്ള ചാൽ മലിനമായി കിടക്കുന്നതാണ് പാമ്പുകളുടെ സാന്നിധ്യം വർധിക്കാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മാലിന്യവും കാടുപിടിച്ച സാഹചര്യവും മൂലം ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ പറയുന്നു.
പ്രശ്നം പലതവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാര്യമായ നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ചാൽ ശുചീകരിക്കാനും പ്രദേശത്തെ സുരക്ഷിതമാക്കാനുമുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
