ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു ഉറുമി. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നത്. 2011 ൽ റിലീസ് ചെയ്ത സിനിമയ്ക്ക് ഇപ്പോൾ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
സിനിമയുടെ തിരക്കഥാകൃത്തും നടനും കൂടിയായ ശങ്കര്‍ രാമകൃഷ്ണൻ ആണ് ഇക്കാര്യം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. 'എന്നെ സംബന്ധിച്ചിടത്തോളം ഉറുമി നമ്മൾ മറന്നുപോയ മലയാളികൾക്ക് അറിയാമായിരുന്ന സംസ്‌കൃതിയെ പുനരുദ്ധരിക്കുക, തിരിച്ചു കൊണ്ടുവരുക എന്നതായിരുന്നു. അതിന്റെ പിന്തുടർച്ചയായിട്ട് രണ്ട് സിനിമകൾ കൂടി മനസിലുണ്ട്. അതിൽ ഒന്നിന്റെ രചന പൂർത്തിയാക്കിയതേയുള്ളു. 12 വർഷത്തോളമായി അതിന്റെ പുറകിലാണ്. എഴുതി കഴിഞ്ഞു. ഇനി അത് സ്‌ക്രീനുകളിലേക്ക് എത്തിക്കുക എന്ന വലിയ ശ്രമത്തിലാണ് ഞാൻ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്