ആയിരം കോടി ക്ലബ്ബിൽ ഇടംപിടിച്ച് രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യധർ സംവിധാനം ചെയ്ത ചിത്രം ധുരന്ദർ. ഇതോടെ 2025ലെ ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കിയ ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.
റിലീസ് ചെയ്ത് 24 ദിവസങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് ധുരന്ദറിൻ്റെ റെക്കോർഡ് നേട്ടം. 24-ാം ദിവസം ₹22.5 കോടി നേടി. ഇന്ത്യയിൽ നിന്ന് ₹730.70 കോടിയും ലോകമെമ്പാടുമായി ₹1100.53 കോടിയും ചിത്രം നേടി. ചിത്രത്തിന്റെ ബജറ്റ് ഏകദേശം ₹225 കോടിയാണെന്നാണ് റിപ്പോർട്ട്.
ഇതോടെ 'പുഷ്പ 2: ദി റൂളിന്റെ' റെക്കോർഡ് 'ധുരന്ധർ' തകർത്തു. 'പുഷ്പ 2' 22 ദിവസം തുടർച്ചയായി 10.5 കോടി രൂപ കളക്ഷൻ നേടിയിരുന്നു. എസ്.എസ്. രാജമൗലിയുടെ 'ബാഹുബലി 2' ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.
ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വയലൻസിന്റെ പേരില്‍ കട്ടുകളും നിര്‍ദ്ദേശിച്ചിരുന്നു. മൂന്ന് മണിക്കൂര്‍ 34 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
