'രഘുറാം' സെൻസറിങ് കഴിഞ്ഞു; വിവാദങ്ങൾ മറികടന്ന് ചിത്രം ഫെബ്രുവരി 06ന് തീയേറ്ററിലേക്ക്...

FEBRUARY 1, 2026, 11:19 PM

തമിഴ് നടൻ ആദിഷ് ബാല, ആദിശ്വ മോഹൻ, അരവിന്ദ് വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം'രഘുറാം'ന് സെൻസർ ലഭിച്ചു. യൂ/എ സർട്ടിഫിക്കറ്റ് നേടിയ ചിത്രം ഫെബ്രുവരി 06ന് തീയേറ്ററിലേക്ക് എത്തും.

ജനുവരി 30ന് തിയേറ്ററുകളിലെത്തേണ്ട ചിത്രം പേരിനെ ചൊല്ലിയുള്ള സെൻസർ വിവാദത്തിൽ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. സെലസ്റ്റിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ക്യാപ്ടൻ വിനോദ് നിർമിച്ച് സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രം പക്കാ ആക്ഷൻ ത്രില്ലർ ആയിരിക്കും. ഇത്രയധികം സ്ത്രീകൾ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമ മലയാളത്തിൽ ഇതാദ്യമായിരിക്കും.

ആദിഷ് ബാല, ആദിശ്വ മോഹൻ എന്നിവർക്ക് പുറമേ രാധ രവി, സമ്പത്ത് റാം, അർനോൾഡ് ത്യാഗു, രമ്യ പണിക്കർ, ചാർമ്മിള, മുരളി ജയൻ, സജിത്ത് തോപ്പിൽ, ബിജു എബ്രഹാം, രാഖി മനോജ്, സാഗര, അഭിനവ് സിയോൾ, സുനിൽ അരവിന്ദ്, സൂര്യ തോമസ്, ലീന, ഷിമ്മി മേലേടത്ത് തുടങ്ങിയവരും ചിത്രത്തിലെ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

vachakam
vachakam
vachakam

സസ്‌പെൻസും ദുരൂഹതകളും കോർത്തിണക്കിയ ചിത്രത്തിൽ മലയാളത്തിലെ മികച്ച സംഘട്ടന സംവിധായകരായ അഷ്‌റഫ് ഗുരുക്കൾ, ഡ്രാഗൺ ജിറോഷ് എന്നിവരെ അണിനിരത്തി വ്യത്യസ്തമായ ആക്ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സിനാണ് ചിത്രത്തിന്റ വിതരണാവകാശം. സുധിർ സി.ചാക്കനാട്ടിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന രഘുറാമിന്റെ സഹ നിർമാതാക്കൾ ബോണി അസ്സനാർ, വിനീത രമേഷ് എന്നിവരാണ്. വാർത്തപ്രചരണം: പി.ശിവപ്രസാദ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam