‘കാന്താര ചാപ്റ്റർ -1’ട്രെയിലർ നാളെ ; റിലീസ് ചെയ്യുന്നത് പൃഥ്വിരാജ്

SEPTEMBER 21, 2025, 8:37 AM

ലോക സിനിമയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ ട്രെയിലർ സെപ്റ്റംബർ 22ന് റിലീസ് ചെയ്യാനിരിക്കെ ട്രെയിലറുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഹോംബാലെ ഫിലിംസ്.

ചിത്രത്തിന്റെ മലയാളം ട്രെയിലർ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാകും റിലീസ് ചെയ്യുക. ഹിന്ദിയിൽ ഹൃതിക് റോഷൻ, തെലുങ്കിൽ പ്രഭാസ്, തമിഴിൽ ശിവകാർത്തികേയൻ, കന്നഡയിൽ ഇൻഡസ്ട്രിയിലെ പ്രമുഖ താരങ്ങൾ എന്നിവരും ട്രെയിലർ റിലീസിന്റെ ഭാഗമാകും.

ഓരോ ദിവസവും പുതിയ അപ്ഡേറ്റുകൾ കൊണ്ട് ഞെട്ടിക്കുകയാണ് ഹോംബാലെ ഫിലിംസ്. ഇനി വരാൻ പോകുന്ന എല്ലാ അപ്ഡേറ്റുകളും ഹോംബാലയുടെ പേജിലും നമുക്ക് കാണാൻ സാധിക്കും. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഒക്ടോബർ 2ന് ആണ് വേൾഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ആരാധകർക്ക് മുന്നിൽ എത്തുക എന്ന് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. 2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam