പ്രഭാസിന്റെ ദി രാജാസാബിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. പ്രഭാസിനൊപ്പം സഞ്ജയ് ദത്താണ് പ്രധാന വേഷത്തിലെത്തുന്നത്. മാരുതി സംവിധാനം ചെയ്യുന്ന ഹൊറര്‍ ഫാന്റസി ചിത്രമാണ് രാജാസാബ്.
നായികമാരായി നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ എന്നിവരും എത്തുന്നു. സെറീന വഹാബും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ടെന്നാണ് ട്രെയിലറില്‍ നിന്നും മനസ്സിലാകുന്നത്.
ജനുവരി 9 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തെലുങ്കിനു പുറമെ, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. 400 മുതല്‍ 450 കോടി രൂപ വരെ മുതല്‍ മുടക്കിയാണ് മാരുതി രാജാസാഭ് ഒരുക്കിയിരിക്കുന്നത്.
പ്രഭാസ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ സഞ്ജയ് ദത്താണ് പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
