'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' പ്രോമോ സീൻ

OCTOBER 1, 2025, 12:58 PM

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാന്റിക് സസ്‌പെൻസ് ത്രില്ലർ ചിത്രത്തിന്റെ ആദ്യ ഗ്ലിമ്പ്‌സ് പുറത്ത്. ആദ്യാവസാനം ആകാംക്ഷയും ഉദ്വേഗവും സമ്മാനിക്കുന്ന ഗ്ലിമ്പ്‌സ് ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. 

മിസ്റ്ററി, ത്രില്ലർ, ഘടകങ്ങൾക്കൊപ്പം റൊമാന്റിക്, ഫാന്റസി ഘടകങ്ങളും ചിത്രത്തിൽ ഉണ്ടെന്നുള്ള സൂചനയും ഗ്ലിമ്പ്‌സ് ദൃശ്യങ്ങൾ നൽകുന്നു. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ ഏറെ വർധിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പൊൾ പുറത്ത് വന്നിരിക്കുന്നത്. 2025, ഒക്ടോബർ 10 നാണു ചിത്രം ആഗോള റിലീസായി എത്തുന്നത്. 


vachakam
vachakam
vachakam

എ ആൻഡ് എച്ച്.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ഹംസ തിരുനാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 'പ്രണയവിലാസം' എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.

പ്രേക്ഷകരെ ആവേശം കൊള്ളിക്കുകയും ഏറെ രസിപ്പിക്കുകയും ചെയ്യുന്ന, ഒരു പക്കാ മിസ്റ്റിക്കൽ വൈബ് പകർന്ന് നൽകുന്ന വിനോദ ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ഇപ്പൊൾ പുറത്ത് വന്ന വീഡിയോ, ചിത്രത്തിലെ ഗാനങ്ങൾ എന്നിവ നൽകുന്നത്. ചിത്രത്തിലെ 'ഫൈറ്റ് ദ നൈറ്റ്', 'കാതൽ പൊന്മാൻ', 'ഭൂതഗണം' എന്നീ പാട്ടുകൾ റിലീസ് ചെയ്തിരുന്നു. ഗാനങ്ങൾ എല്ലാം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ടി സീരീസ് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയിരുന്നു. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ദീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിൽ നടക്കുന്ന സംഭവമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

vachakam
vachakam
vachakam

വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ  ബിജേഷ് താമി, ഛായാഗ്രഹണം അഭിലാഷ് ശങ്കർ, എഡിറ്റർ നൗഫൽ അബ്ദുള്ള, മ്യൂസിക് യാക്‌സൻ ഗാരി പെരേര, നേഹ എസ്. നായർ, സംഘട്ടനം കലൈ കിങ്സ്റ്റൻ, സൗണ്ട് ഡിസൈൻ വിക്കി, ഫൈനൽ മിക്‌സ് എം.ആർ. രാജാകൃഷ്ണൻ, വസ്ത്രാലങ്കാരം മെൽവി ജെ, വിഎഫ്എക്‌സ് പിക്‌റ്റോറിയൽ എഫ്എക്‌സ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ആർട്ട് ഡയറ്ര്രകർ നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ഫിലിപ്പ് ഫ്രാൻസിസ്, പ്രൊഡക്ഷൻ കൺട്രോളർ ഡേവിസൺ സി.ജെ,  പിആർഒ  വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam