'അതിൽ വീഴരുത്'; മൃണാളുമായുള്ള വിവാഹവാർത്ത നിഷേധിച്ച് ധനുഷിന്റെ അടുത്ത വൃത്തങ്ങൾ

JANUARY 17, 2026, 3:07 AM

നടൻ ധനുഷും നടി മൃണാൾ ഠാക്കൂറും തമ്മിൽ വിവാഹിതരാകാൻ പോകുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. പ്രണയദിനമായ ഫെബ്രുവരി 14 ന് ഇരുവരും വിവാഹിതരാവും എന്നായിരുന്നു റിപ്പോർട്ടുകൾ.

ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വിവാഹവാർത്തയും പ്രചരിച്ചത്.

ഇപ്പോഴിതാ ഈ അഭ്യൂഹങ്ങളെ തള്ളി രം​ഗത്തെത്തിയിരിക്കുകയാണ് ധനുഷിന്റെ അടുത്തവൃത്തങ്ങൾ. ഇത്തരം പ്രചാരണങ്ങൾ വ്യാജമാണെന്നും വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്നും നടന്റെ അടുത്തവൃത്തങ്ങളിൽ ഒരാൾ വ്യക്തമാക്കി.

vachakam
vachakam
vachakam

'തീർത്തും വ്യാജവും അടിസ്ഥാന രഹിതവുമായ പ്രചാരണമാണ്. അതിൽ വീഴരുത്', എന്നാണ് നടന്റെ അടുത്തവൃത്തത്തെ ഉദ്ധരിച്ചുകൊണ്ട് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയാനും അദ്ദേഹം ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ഇരുവരും തമ്മിലെ വിവാഹ അഭ്യൂഹങ്ങൾക്ക് വിരാമമായതും റിപ്പോർട്ട് അവകാശപ്പെടുന്നു. വാലന്റൈൻസ് ഡേയിൽ സ്വകാര്യ ചടങ്ങിൽ വച്ച് ഇരുവരും വിവാഹിതരാവുമെന്നായിരുന്നു അഭ്യൂഹങ്ങൾ.

അജയ് ദേവ്ഗണും മൃണാളും പ്രധാനവേഷങ്ങളിലെത്തിയ സൺ ഓഫ് സർദാർ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിനെത്തിയ ഇരുവരും ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രം നേരത്തേ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രണയാഭ്യൂഹം തുടങ്ങിയത്. മൃണാളിന്റെ പിറന്നാളാഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam