ബ്രാഡ് പിറ്റ് അഭിനയിച്ച 'F1' എന്ന റേസിംഗ് ചിത്രം 2024-ൽ ഹോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. ചിത്രത്തിലെ നടന്റെ പ്രകടനവും ലുക്കും വളരെയധികം പ്രശംസിക്കപ്പെട്ടു. ബ്രാഡ് പിറ്റിന്റെ ഈ ലുക്കിന് സമാനമാണ് 'കിംഗ്' സിനിമയില്‍ ഷാരൂഖ് ഖാന്റേത് എന്നാണ് നെറ്റിസണ്‍സിന്റെ കണ്ടെത്തൽ.
ഷാരൂഖ് ഖാന്റെ 60-ാം ജന്മദിനത്തോടനുബന്ധിച്ചാണ് 'കിംഗ്' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയത്. ട്രെയിലറിൽ, നീല ഡെനിം ഷർട്ടും ടാൻ ജാക്കറ്റും ബാഗും ധരിച്ച ഷാരൂഖിനെ കാണാം. ഈ ലുക്ക് ബ്രാഡ് പിറ്റിൽ നിന്ന് പകർത്തിയതാണോ എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
സമാനതകൾ ചൂണ്ടിക്കാട്ടി നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്. ട്രോളുകൾ വൈറലായപ്പോൾ, കിംഗിന്റെ സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് ചിരിക്കുന്ന ഇമോജി പങ്കിട്ടുകൊണ്ടാണ് മറുപടി നൽകിയത്.
അതേസമയം, 2017ൽ റിലീസ് ആയ ഇംതിയാസ് അലിയുടെ 'ജബ് ഹാരി മെറ്റ് സേജൽ' എന്ന ചിത്രത്തിലും ഷാരൂഖ് ഈ കളർ കോംപിനേഷനിലുള്ള ഒരു കോസ്റ്റ്യൂം ആണ് ധരിച്ചിരുന്നത് എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കിൽ ബ്രാഡ് പിറ്റ് ഇന്ത്യൻ സൂപ്പർ താരത്തെയല്ലേ കോപ്പിയടിച്ചതെന്നും ഇവർ ചോദിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
