കാന്‍: ഇറാനിയന്‍ ചലിച്ചിത്ര സംവിധായകന്‍ ജാഫര്‍ പനാഹി കാനിലെത്തി. നീണ്ട 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പനാഹി ഒരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനെത്തുന്നത്. ചൊവ്വാഴ്ച കാന്‍ ചലച്ചിത്രോത്സവത്തിലാണ് തന്റെ പുതിയ ചിത്രമായ 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റു'മായി പനാഹിയെത്തിയത്. രാഷ്ട്രീയത്തടവുകാര്‍ അവരെ തടവിലിട്ടവരോട് പ്രതികാരം ചെയ്യാനെത്തുന്ന കഥയാണിത്.
സര്‍ക്കാരിനെതിരായി ചലച്ചിത്രങ്ങളെടുക്കുന്നു എന്നാരോപിച്ച് 2009 മുതല്‍ പലവട്ടം ഇറാന്‍ പനാഹിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമയെടുക്കുന്നതില്‍ നിന്ന് 20 വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. 2023 ഫെബ്രുവരിയില്‍ ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ ഏഴ് മാസത്തോളം കിടന്നതാണ് പുതിയ സിനിമയ്ക്കുള്ള പ്രചോദനമെന്ന് 64 കാരനായ പനാഹി പറഞ്ഞു. സിനിമയെടുക്കാന്‍ വിലക്കുള്ളപ്പോഴും 'നോ ബെയേഴ്‌സ്' ഉള്‍പ്പെടെയുള്ളവ അദ്ദേഹം രഹസ്യമായി ഷൂട്ടുചെയ്തു. പുതിയ ചിത്രവും അങ്ങനെയെടുത്തതാണ്. 'പാം ദോറി'നായി മത്സരിക്കുന്ന ചിത്രമാണിത്.
അതിനിടെ, വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജും ബുധനാഴ്ച കാനിലെത്തി. അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ 'ദ സിക്‌സ് ബില്യന്‍ ഡോളര്‍ മാന്റെ' പ്രഥമപ്രദര്‍ശനത്തിനാണ് അസാഞ്ജ് എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്