വീണ്ടും ട്രെൻഡിങ് ഫെജോ റാപ്പ്; 'ബേബി കൂൾ ആയിരുന്നേ...'

OCTOBER 15, 2025, 5:48 AM

കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. 'ബേബി കൂൾ ആയിരുന്നേ.. ' എന്ന വരികളിൽ തുടങ്ങുന്ന റാപ്പ് ഗാനം ആകർഷകമായ ആനമേഷൻ രംഗങ്ങളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഫെജോ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഗാനം പാടിയിരിക്കുന്നതും ഫെജോ തന്നെയാണ്. ബീറ്റ് പ്രൊഡക്ഷൻ ജെഫിൻ ജസ്റ്റിനും, മിക്‌സ് & മാസ്റ്റർ അഷ്ബിൻ പോൾസണും നിർവഹിക്കുന്നു. സോണി മ്യൂസിക് മലയാളം എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

2009 മുതലാണ് ഫെജോയുടെ മലയാളം റാപ്പുകൾ യൂട്യൂബിൽ ജനപ്രിയമാണ്. കൂടാതെ, സോഷ്യൽ മീഡിയയിലും ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സും കാഴ്ചക്കാരും ഫെജോയ്ക്ക് ഉണ്ട്. സിനിമയിലും സജീവമായ ഫെജോ 'മറഡോണ' എന്ന ചിത്രത്തിനായി റാപ്പ് ചെയ്തുകൊണ്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മറഡോണ'യിലെ 'അപരദപങ്ക' എന്ന റാപ്പ് ഗാനം സൂപ്പർ ഹിറ്റായി മാറി, 'രണം' എന്ന ചിത്രത്തിലും ഫെജോ തന്റെ കഴിവ് തെളിയിച്ചതോടെ മലയാള സിനിമരംഗത്ത് ഫെജോക്ക് നല്ല സ്വീകാര്യത കിട്ടി.

2025ൽ, പൈങ്കിളി എന്ന മലയാളം ചിത്രത്തിലെ ഹാർട്ട് അറ്റാക്ക് എന്ന ഗാനത്തിലൂടെയാണ് ഫെജോ പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ചത്. ഈ കഴിഞ്ഞ ഓണത്തിന് പുറത്തിറങ്ങിയ 'ഉൽസവ രാവേ..' എന്ന ആൽബവും സാഹസം സിനിമയിലെ 'ഓണം മൂഡ്..' വൻ തരംഗം ആയിരുന്നു. കൂടാതെ ഫെജോയുടെ 'ആയിരം ഔറ' എന്ന മലയാളം റാപ്പ് സോങ് ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുന്ന ഗാനമാണ്. 22 മില്യൺ വ്യൂസാണ് ഇതുവരെ യൂട്യൂബിൽ ലഭിച്ചത്. അതിനു മുൻപ് ഇറങ്ങിയ 'കൂടെ തുള്ള്..' എന്ന ട്രെൻഡിങ് ഗാനം 30 മില്യണ് മുകളിളാണ് യൂട്യൂബ് വ്യൂസ് നേടിയത്.

vachakam
vachakam
vachakam


റാപ്പിംഗ്, റാഫ്താർ, സുഷിൻ ശ്യാം എന്നിവരുൾപ്പെടെയുള്ള സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ച ഫെജോ 2009ലാണ് തന്റെ സോളോ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഹിപ് ഹോപ്പ് / റാപ്പ്, എംടിവി ഹസിൽ, കോമഡി ഉത്സവം, ഫ്‌ളവേഴ്‌സ് ടോപ് സിംഗർ, സ്റ്റാർ സിംഗർ, ബ്രീസർ വിവിഡ് ഷഫിൾ, മിർച്ചി മ്യൂസിക് അവാർഡ്‌സ് 2020, മഴവിൽ മ്യൂസിക് അവാർഡുകൾ, പാരാ ഹിപ് ഹോപ്പ് ഫെസ്റ്റ് തുടങ്ങിയ മ്യൂസിക് ഷോകളിൽ നിറസാന്നിധ്യമായി.

മോഹൻലാൽ ചിത്രം 'ആറാട്ട്'ലെ 'തലയുടെ വിളയാട്ട്', ടൊവിനോയുടെ 'മറഡോണ'യിലെ 'അപരാട പങ്ക', പൃഥ്വിരാജിന്റെ 'രണം'ത്തിലെ 'ആയുധമേതുട', ഫഹദ് ചിത്രം 'അതിരൻ'ലെ 'ഈ താഴ്വര' എന്നിവയിലൂടെയാണ് ഫെജോ സ്വീകാര്യത നേടുന്നത്.

vachakam
vachakam
vachakam

ഇപ്പോൾ റിലീസായിരിക്കുന്ന 'ബേബി കൂൾ..' എന്ന റാപ്പ് ഗാനത്തിന് ഇല്ലുസ്‌ട്രേഷൻ ചെയ്തിരിക്കുന്നത് ശബ്‌നം ഫാത്തിമയാണ്. ഗാനത്തിന് ആനിമേഷൻ ചെയ്തിരിക്കുന്നത് മുഹമ്മദ് ഷൈഫലുലാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam