ദൃശ്യം 3' ഹിന്ദി പതിപ്പിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. അടുത്ത വർഷം ഒക്ടോബർ രണ്ടിന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് പ്രഖ്യാപനം.
നിർമാതാക്കളായ സ്റ്റാർ സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച അനൗൺസ്‌മെന്റ് ടീസറിലാണ് തീയതി പ്രഖ്യാപനം. രണ്ടാംഭാഗമിറങ്ങി നാലുവർഷത്തിന് ശേഷമാണ് ഹിന്ദി 'ദൃശ്യം 3' എത്തുന്നത്.
മലയാളത്തിൽ മോഹൻലാലിന്റെ ജോർജുകുട്ടി എന്ന കഥാപാത്രം വിജയ് സാൽഗോൺകർ എന്ന പേരിൽ അജയ് ദേവ്ഗൺ ആണ് അവതരിപ്പിക്കുന്നത്. തബു, ശ്രിയ ശരൺ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
നിലവിൽ ഷൂട്ടിങ് പുരോഗമിക്കുകയാണ്. അടുത്തവർഷം ആദ്യപകുതിയിൽ ചിത്രീകരണം അവസാനിച്ചേക്കും. അഭിഷേക് പഥക് ആണ് ചിത്രം സംവിധാനംചെയ്യുന്നത്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
