നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇഡ്‌ലി കടൈ. പ്രതീക്ഷകൾക്ക് വിപരീതമായി ചിത്രം ബോക്സ് ഓഫീസിൽ കിതയ്ക്കുന്നു. പുറത്തിറങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ചിത്രത്തിന്റെ കളക്ഷനിൽ വർദ്ധനവുണ്ടാകുന്നില്ല.
ഇന്ത്യയിൽ നിന്നും സിനിമ ഇതുവരെ നേടിയത് 45.25 കോടി രൂപ ആണെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ആഗോള തലത്തിൽ ചിത്രം 50 കോടി പിന്നിട്ടിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് വെറും 38 കോടി മാത്രമാണ് സിനിമയ്ക്ക് ഇതുവരെ നേടാനായത്.
ആദ്യ ദിവസങ്ങളിൽ വലിയ കുതിപ്പ് സിനിമയ്ക്ക് ലഭിച്ചെങ്കിലും തുടർന്നുള്ള ദിനങ്ങളിൽ അത് തുടരാൻ സിനിമയ്ക്ക് കഴിഞ്ഞില്ല. കർണാടക, കേരള, ഓവർസീസ് മാർക്കറ്റുകളിലും സിനിമയ്ക്ക് തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. റിഷബ് ഷെട്ടി ചിത്രം കാന്താരയുടെ കുതിപ്പും ഇഡ്‌ലി കടൈയ്ക്ക് വിനയാകുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്