പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനംചെയ്യുന്ന 'സ്പിരിറ്റി'ൽനിന്ന് നടി ദീപിക പദുക്കോൺ പുറത്ത്. ദീപികയെ സംവിധായകന്‍ സന്ദീപ് റെഡ്ഡി സിനിമയില്‍ നിന്നും പുറത്താക്കിയെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദീപികയുടെ ഡിമാന്റുകള്‍ സന്ദീപിന് അംഗീകരിക്കാനായില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.എട്ട് മണിക്കൂറാണ് ദീപിക ആവശ്യപ്പെട്ട ജോലി സമയം. അതില്‍ ആറ് മണിക്കൂര്‍ മാത്രമെ അവര്‍ ഷൂട്ട് ചെയ്യുകയുള്ളു.
അതോടൊപ്പം തന്നെ വലിയ പ്രതിഫലവും ചിത്രത്തിന്റെ ലാഭത്തിന്റെ ഒരു ശതമാനവും ദീപിക ആവശ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കൂടാതെ തെലുങ്ക് ഡയലോഗുകള്‍ പറയാന്‍ അവര്‍ വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. സ്പിരിറ്റ് ഒരു പൊലീസ് ഡ്രാമയാണ്. പ്രഭാസ് ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് എത്തുക. ഭൂഷന്‍ കുമാറാണ് ചിത്രത്തിന്റെ നിര്‍മാതാവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്