‘മഹാകാളി’യുമായി പ്രശാന്ത് വർമ; ‘ആദ്യ ഇന്ത്യൻ വനിത സൂപ്പർ ഹീറോ’ ചിത്രം

OCTOBER 30, 2025, 11:00 PM

'ഹനുമാൻ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'മഹാകാളി'. ഭൂമി ഷെട്ടിയാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ഭൂമിയെ അവതരിപ്പിച്ചു കൊണ്ടുള്ള പോസ്റ്റർ പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗ്ഗൽ. മിത്തും സമകാലിക പ്രശ്നങ്ങളും സംയോജിപ്പിച്ച് കൊണ്ടാണ് 'മഹാകാളി' ഒരുക്കുന്നത്.

ഹനുമാനിൽ ആരംഭിച്ച, പ്രശാന്ത് വർമയുടെ സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത അധ്യായമായി ആണ് 'മഹാകാളി'യുടെ പോസ്റ്റർ പുറത്തു വിട്ടത്. 'ഫ്രം ദ യൂണിവേഴ്സ് ഓഫ് ഹാനുമാൻ' എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ഇന്ത്യൻ, വിദേശ ഭാഷകളിൽ ഐമാക്സ് ത്രീഡി ഫോർമാറ്റിലാകും ചിത്രം പുറത്തു വരിക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam