നടിമാരായ അന്‍സിബ ഹസ്സനും ലക്ഷ്മിപ്രിയയും തമ്മിലുള്ള വിവാദങ്ങളില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകളുമായി അന്‍സിബയുടെ സുഹൃത്ത് മിഥിലാജ് രംഗത്ത്. ലക്ഷ്മിപ്രിയ പോലീസില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് സോഷ്യല്‍ മീഡിയയിലൂടെ പരസ്യപ്പെടുത്തിക്കൊണ്ടാണ് മിഥിലാജ് പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. താന്‍ അന്‍സിബയ്ക്കെതിരെ ലളിതമായ പരാതിയാണ് നല്‍കിയതെന്ന ലക്ഷ്മിപ്രിയയുടെ മുന്‍ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനാണ് ഹില്‍പാലസ് പോലീസ് സ്റ്റേഷന്‍ വിമണ്‍സ് സെല്ലില്‍ നല്‍കിയ വിശദമായ പരാതി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അന്‍സിബയുടെ മൗനത്തെ ചോദ്യം ചെയ്യുന്ന മിഥിലാജ്, ലക്ഷ്മിപ്രിയയ്ക്കെതിരെ ഗുരുതരമായ ചില ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. 2025 നവംബര്‍ 2 ന് റാസല്‍ ഖൈമയിലെ കാന്താരി റെസ്റ്റോറന്റില്‍ നടന്ന പരിപാടിയിലേക്ക് ലക്ഷ്മിപ്രിയ ക്ഷണിച്ചിട്ടും അന്‍സിബ അത് നിരസിച്ചതിന് പിന്നില്‍ ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മാഫിയ സംഘത്തെക്കുറിച്ചുള്ള വിവരങ്ങളാണോ എന്ന് മിഥിലാജ് ചോദിക്കുന്നു. ലക്ഷ്മിപ്രിയയുടെ സുഹൃത്തായ ആശ തൃപ്പൂണിത്തുറ വഴി പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, മകളുടെ പേരില്‍ നടത്തുന്ന സൊസൈറ്റിയുടെ മറവില്‍ മണി ലോണ്ടറിങ് ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുണ്ടോ എന്നും കുറിപ്പില്‍ ചോദ്യമുയര്‍ത്തുന്നു.
ദുബായില്‍ വെച്ചുള്ള ചിത്രങ്ങള്‍ പുറത്തുവരുമെന്ന ഭീതിയിലാണ് ലക്ഷ്മിപ്രിയ നിയമ നടപടികളിലേക്ക് നീങ്ങിയതെന്നും മിഥിലാജ് ആരോപിക്കുന്നു. കൂടാതെ നടന്‍ ടിനി ടോമിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലെ അന്‍സിബയുടെ നിലപാടും വരും ദിവസങ്ങളില്‍ ചര്‍ച്ചയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷന്‍ വുമണ്‍സ് സെല്ലില്‍ ലക്ഷ്മിപ്രിയ സമര്‍പ്പിച്ച പരാതിയില്‍ സ്വന്തം കുടുംബ ജീവിതത്തിലുണ്ടായ തകര്‍ച്ചയെക്കുറിച്ചാണ് പ്രധാനമായും വ്യക്തമാക്കുന്നത്.
പരാതിയില്‍ നിന്ന്- 'കഴിഞ്ഞ ഡിസംബര്‍ മാസം അന്‍സിബ ഹസ്സന്‍ എന്ന എന്റെ സുഹൃത്ത് എന്റെ ഫോണിലേക്ക് അയച്ച ഒരു മെസ്സേജില്‍ നിന്നും ആണ് പ്രശ്‌നങ്ങളുടെ തുടക്കം. ദുബായില്‍ വെച്ച് ഞാന്‍ ഏതോ മോശം സാഹചര്യത്തില്‍ മോശമായി നില്‍ക്കുന്ന ഒരാളോടൊപ്പം നില്‍ക്കുന്ന ഫോട്ടോ ഉണ്ട് എന്ന് ആ കുട്ടിയുടെ ആര്‍ജെ ആയ ഏതോ സുഹൃത്ത് പറഞ്ഞു എന്നാണ് മെസ്സേജില്‍ പറയുന്നത്. അത്തരത്തില്‍ ഏതെങ്കിലും ഫോട്ടോ ഇല്ല എന്ന് എനിക്ക് 100% ഉറപ്പാണ്.'
ഈ മെസ്സേജ് ഭര്‍ത്താവ് കാണാനിടയായതിനെത്തുടര്‍ന്ന് താന്‍ ശാരീരികമായും മാനസികമായും ഉപദ്രവം നേരിടുകയാണെന്ന് ലക്ഷ്മിപ്രിയ പരാതിയില്‍ പറയുന്നു. തന്റെ സത്യസ്ഥിതി ബോധ്യപ്പെടുന്നതിനായി ഭര്‍ത്താവിനൊപ്പം അന്‍സിബ ഹസ്സനെയും വിളിപ്പിച്ചു വരുത്തി പ്രസ്തുത ഫോട്ടോ ഹാജരാക്കാന്‍ ആവശ്യപ്പെടണമെന്നും, കുടുംബജീവിതം തകരാന്‍ കാരണക്കാരിയായ അന്‍സിബയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ലക്ഷ്മിപ്രിയ പരാതിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
പുറത്തുവന്ന രേഖകളും ആരോപണങ്ങളും സോഷ്യല്‍ മീഡിയയിലും സിനിമാ മേഖലയിലും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
