സൂര്യയെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'റോളക്സ്' എന്ന കഥാപാത്രത്തെ ആസ്പദമാക്കിയുള്ള സ്പിൻ ഓഫ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2022-ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം 'വിക്രമി'ന്റെ ക്ലൈമാക്‌സിൽ വന്ന് തരംഗമായ കഥാപാത്രമാണ് റോളക്സ്. എന്നാൽ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവരാത്ത സാഹചര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.
'ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്. ആരാധകരെ പോലെ തന്നെ തനിക്കും ആ ചിത്രത്തെക്കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് ചിരിച്ചു കൊണ്ട് സൂര്യ പറഞ്ഞത്.
"എന്താണ് ലോകേഷ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. അവൻ അല്ലു അർജുൻ സിനിമയുടെ തിരക്കിലാണ്. അതിന് ശേഷം വിക്രം 2-വും ചെയ്യാനുണ്ട്. അഭിമുഖങ്ങളിൽ റോളക്സ് ഉണ്ടെന്നും എഴുതുകയാണെന്നും അവൻ പറയുന്നത് കാണാറുണ്ട്. സംഭവിക്കുമ്പോൾ സംഭവിക്കും, കാലം തീരുമാനിക്കട്ടെ" - സൂര്യ
അതേസമയം, തന്റെ മറ്റ് പുതിയ ചിത്രങ്ങളെക്കുറിച്ചും സൂര്യ അഭിമുഖത്തിൽ സംസാരിച്ചു: 'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. സൂര്യയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നസ്രിയയാണ് നായിക. ചിത്രം വർഷാവസാനത്തോടെ റിലീസ് ചെയ്യും.
വിശ്വനാഥന്‍ ആന്റ് സണ്‍സ് ആണ് സൂര്യയുടെ പുതിയ ചിത്രം. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന സിനിമയിലെ നായിക മമിത ബൈജുവാണ്. ഓഗസ്റ്റ് 14 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തില്‍ സൂര്യ പാട്ട് പാടുകയും ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
