റിലീസ് വാരാന്ത്യത്തിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ടോം ഹോളണ്ട് ചിത്രം 'സ്പൈഡർ മാൻ: ബ്രാൻഡ് ന്യൂ ഡേ' അഞ്ചാം ദിനത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ പതറുന്നു. വാരാന്ത്യത്തിലെ വൻ മുന്നേറ്റത്തിന് ശേഷം തിങ്കളാഴ്ച കളക്ഷനിൽ 69.4% ഇടിവ് രേഖപ്പെടുത്തി. എങ്കിലും ചിത്രം ഇതിനോടകം ഇന്ത്യയിൽ 350 കോടി ഗ്രാസ് കളക്ഷൻ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്.
അഞ്ചാം ദിനത്തിലെ കളക്ഷൻ വിവരങ്ങൾ:
അഞ്ചാം ദിന കളക്ഷൻ (Net): ₹23.80 കോടി
ആകെ നെറ്റ് കളക്ഷൻ (India Net): ₹281.75 കോടി
ആകെ ഗ്രാസ് കളക്ഷൻ (India Gross): ₹336.91 കോടി
ഭാഷ തിരിച്ചുള്ള അഞ്ചാം ദിന വരുമാനം:
ഇംഗ്ലീഷ്: ₹12.50 കോടി
ഹിന്ദി: ₹8.75 കോടി
തമിഴ്: ₹1.50 കോടി
തെലുങ്ക്: ₹1.00 കോടി
സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'യുടെ വിജയത്തിന് പിന്നാലെ അഞ്ചാം ഭാഗം പുറത്തിറങ്ങുമെന്ന സ്ഥിരീകരണവുമായി നിർമാതാക്കൾ. മാർവൽ സ്റ്റുഡിയോസ് പ്രസിഡന്റ് കെവിൻ ഫൈഗിയാണ് 'സ്‌പൈഡർമാൻ 5' ഉണ്ടാകുമെന്ന് സൂചന നൽകിയത്. 'ബ്രാൻഡ് ന്യൂ ഡേ' സംവിധായകൻ ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടൺ തന്നെ അടുത്ത ഭാഗം ഒരുക്കുമെന്ന് നിർമാതാവ് ആമി പാസ്‌കലും പ്രതീക്ഷ പ്രകടിപ്പിച്ചു.
'ബ്രാൻഡ് ന്യൂ ഡേ'യുടെ തുടർച്ചയെക്കുറിച്ച് 'വെറൈറ്റി'ക്ക് നൽകിയ അഭിമുഖത്തിലാണ് ഫൈഗി സ്ഥിരീകരണം നൽകിയത്. അടുത്ത ഭാഗത്തിനായുള്ള പ്ലാൻ എപ്പോഴും തങ്ങൾക്കുണ്ട് എന്നായിരുന്നു കെവിൻ ഫൈഗിയുടെ മറുപടി. ഫ്രാഞ്ചൈസിയിലേക്ക് ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടണിന്റെ തിരിച്ചുവരവിനെക്കുറിച്ച് മറ്റൊരു അഭിമുഖത്തിലാണ് ആമി പാസ്‌കൽ മറുപടി നൽകിയത്. കാര്യങ്ങൾ തങ്ങൾ വിചാരിച്ചതുപോലെ നടന്നാൽ തീർച്ചയായും അദ്ദേഹം തന്നെയായിരിക്കും അടുത്ത ഭാഗവും സംവിധാനം ചെയ്യുകയെന്നായിരുന്നു ആമി പാസ്‌കലിന്റെ മറുപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
