ദീപിക ഇനി അല്ലു-അറ്റ്ലി ചിത്രത്തിൽ 

JUNE 7, 2025, 3:51 AM

ഇന്ത്യൻ സിനിമയിലെ ഇന്ന് ഏറ്റവും വിലപ്പെട്ട നായികമാരിൽ ഒരാളാണ് ദീപിക പദുക്കോൺ. സന്ദീപ് റെഡ്ഡി വംഗയുടെ പ്രഭാസ് ചിത്രമായ സ്പിരിറ്റിൽ നിന്ന് ദീപിക പിന്മാറിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ദീപികയുടെ വിവിധ ആവശ്യങ്ങൾ സംവിധായകനെ പ്രകോപിപ്പിച്ചതായും അതിനാൽ താരത്തെ പ്രോജക്റ്റില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. 

എന്നാൽ ഇപ്പോൾ ദീപിക പദുക്കോൺ മറ്റൊരു വലിയ ചിത്രത്തിന്റെ ഭാഗമാണ്. അല്ലു അർജുൻ നായകനാകുന്ന ആറ്റ്‌ലിയുടെ ബിഗ് ബജറ്റ് ചിത്രത്തിൽ ദീപിക അഭിനയിക്കുന്നുണ്ട്.

vachakam
vachakam
vachakam

അല്ലു അര്‍ജുന്‍റെ 22-ാമത്തെയും ആറ്റ്ലിയുടെ ആറാമത്തേതുമായ ചിത്രം നിര്‍മ്മിക്കുന്നത് തമിഴിലെ പ്രശസ്ത ബാനര്‍ ആയ സണ്‍‌ പിക്ചേഴ്സ് ആണ്. പുഷ്പ ഫ്രാഞ്ചൈസിയിലൂടെ ഉത്തരേന്ത്യയില്‍ വന്‍ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ അല്ലു അര്‍ജുനൊപ്പം ആദ്യമായാണ് ദീപിക പദുകോണ്‍ അഭിനയിക്കുന്നത്.

അതേസമയം മറ്റ് ചില പ്രധാന നായികാ താരങ്ങളും ചിത്രത്തില്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മൃണാള്‍ താക്കൂര്‍, ജാന്‍വി കപൂര്‍, ഭാഗ്യശ്രീ ബോര്‍സെ എന്നിവരാണ് അത്, എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും എത്തിയിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam