പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

MAY 15, 2024, 6:31 AM

ഒട്ടാവ: പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു. 93 വയസായിരുന്നു. ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ. ഒട്ടാവയില്‍ വച്ചായിരുന്നു അന്ത്യം.

ഏറെ വര്‍ഷമായി ഡിമെന്‍ഷ്യ ബാധിച്ച് ചികിത്സയിലായിരുന്നു അവര്‍. കനേഡിയില്‍ പ്രവിശ്യയായ ഒന്റാറിയോയിലെ വിന്‍ഗാമില്‍ 1931 ജൂലൈ 10 നാണ് ആലിസ് ജനിച്ചത്. 2013 ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനവും 2009 ലെ മാന്‍ ബുക്കര്‍ സമ്മാനവും നേടിയിട്ടുണ്ട്.

കൗമാരപ്രായത്തില്‍ തന്നെ കഥകള്‍ എഴുതാന്‍ തുടങ്ങിയ മണ്‍റോ, വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ആദ്യകഥ പ്രസിദ്ധീകരിച്ചു. ആദ്യ കഥാസമാഹാരമായി 'ഡാന്‍സ് ഓഫ് ദി ഹാപ്പി ഷേഡ്സ്' ഏറെ ശ്രദ്ധിക്കപ്പെടുകയും കാനഡയിലെ ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്‌കാരമായ ഗവര്‍ണര്‍ ജനറല്‍ അവാര്‍ഡ് നേടി.

ഡാന്‍സ് ഓഫ് ദി ഹാപ്പി ഷേഡ്സ്, ഹൂ ഡു യു തിങ്ക് യു ആര്‍, ദി വ്യൂ ഫ്രം കാസില്‍ റോക്ക്, റ്റു മച്ചു ഹാപ്പിനെസ് എന്നിവയാണ് പ്രധാനകൃതികള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam