ഒട്ടാവ: ഇന്ത്യയിലെ പുതിയ സര്‍ക്കാരുമായി ഇടപഴകുന്നതിന് താന്‍ ഒരു 'അവസരം' കാണുന്നുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ജി 7 ഉച്ചകോടിക്കായി ഇറ്റലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്ത്യയുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ട സാമ്പത്തിക ബന്ധങ്ങളാണെന്നും ഗ്രൂഡോ പറഞ്ഞു. ജി7 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ കനേഡിയന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രൂഡോ.
''ഒരു ആഗോള സമൂഹമെന്ന നിലയില്‍ ജനാധിപത്യമെന്ന നിലയില്‍ നാം പ്രവര്‍ത്തിക്കേണ്ട നിരവധി വലിയ വിഷയങ്ങളുണ്ട്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം (മോദി) തെരഞ്ഞെടുപ്പിലൂടെ കടന്നുവന്നിരിക്കുന്ന സൗഹചര്യത്തില്‍ ദേശീയ സുരക്ഷ, കനേഡിയന്‍ ജനതയെ സുരക്ഷിതമാക്കുക, നിയമവാഴ്ച എന്നിവയുമായി ബന്ധപ്പെട്ട വളരെ ഗുരുതരമായ ചില വിഷയങ്ങളില്‍ ഇടപെടാന്‍ ഞങ്ങള്‍ക്ക് അവസരമുണ്ടെന്ന് ഞാന്‍ കരുതുന്നു, ''ട്രൂഡോ പറഞ്ഞു.
നിജ്ജാര്‍ വധക്കേസിന്റെ അന്വേഷണത്തില്‍ ഇന്ത്യയുടെ സഹകരണത്തില്‍ പുരോഗതിയുണ്ടോയെന്ന് മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍ ''വളരെയധികം ജോലികള്‍ നടക്കുന്നുണ്ട്.'' എന്നായിരുന്നു ട്രൂഡോയുടെ പ്രതികരണം.
ഇറ്റലിയില്‍ ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹ്രസ്വമായി സംവദിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രൂഡോയുടെ പ്രസ്താവന. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് തുടര്‍ച്ചയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ അന്താരാഷ്ട്ര സന്ദര്‍ശനമായിരുന്നു ഇത്.
ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ആരോപിച്ചതിന് ശേഷം പ്രധാനമന്ത്രി മോദിയും ട്രൂഡോയും മുഖാമുഖം കാണുന്നത് ഇതാദ്യമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്