സൊമാറ്റോയ്ക്ക് എട്ടിന്റെ പണി;  ജിഎസ്ടി പിഴയായി അടയ്‌ക്കേണ്ടത് 8.6 കോടി 

MARCH 18, 2024, 3:34 PM

ഡൽഹി: ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയ്ക്ക് ചരക്ക് സേവന നികുതി (ജിഎസ്ടി) പിഴ നോട്ടീസ്. ഗുജറാത്തിലെ സ്റ്റേറ്റ് ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണറിൽ നിന്ന്  ജിഎസ്ടി ഓർഡർ ലഭിച്ചതായി സൊമാറ്റോ തന്നെയാണ് വെളിപ്പെടുത്തിയത്.

സൊമാറ്റോയുടെ ഫയലിംഗ് അനുസരിച്ച്, 4,04,42,232 രൂപയും പിഴ 41,66,860 രൂപയും ആണ്ലഭിച്ചത് . ഈ തുകകൾ ചേർന്ന് മൊത്തം 8,57,77,696 രൂപ  അതായത് ഏകദേശം 8.6 കോടി രൂപ  അടയ്ക്കണമെന്നാണ്  ഉത്തരവിൽ ആവശ്യപ്പെടുന്നത്. 

ജിഎസ്ടി റിട്ടേണുകളുടെയും അക്കൗണ്ടുകളുടെയും ഓഡിറ്റിനെ തുടർന്നാണ് ഉത്തരവ് എന്നാണ് പുറത്തു വരുന്ന വിവരം. 2017ലെ സിജിഎസ്ടി ആക്ടിലെ സെക്ഷൻ 73, ജിജിഎസ്ടി ആക്ട് 2017 എന്നിവ പ്രകാരം പുറപ്പെടുവിച്ച അഡ്‌ജുഡിക്കേഷൻ ഓർഡറിൻ്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് സൊമാറ്റോ വ്യക്തമാക്കിയിട്ടുണ്ട്

vachakam
vachakam
vachakam

അതേസമയം 2023 ഡിസംബറിൽ, ഡെലിവറി ചാർജുകളുമായി ബന്ധപ്പെട്ട ജിഎസ്ടി അടയ്ക്കാത്തതിന് 402 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് സൊമാറ്റോയ്ക്ക് ലഭിച്ചിരുന്നു. ഈ അറിയിപ്പിൽ 2019 ഒക്ടോബർ 29 നും 2022 മാർച്ച് 31 നും ഇടയിൽ ഉപഭോക്താക്കളിൽ നിന്ന് ഡെലിവറി ഫീസ് ഈടാക്കുന്നതിനുള്ള പലിശയും പിഴയും ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam