തൊട്ടാൽ പൊള്ളും തങ്കം: ഒരു പവൻ സ്വർണ്ണത്തിന്റെ വില അരലക്ഷത്തിലേക്ക്

MARCH 28, 2024, 11:14 AM

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും വർധിച്ചു. വ്യാഴാഴ്ച ഒരു പവന് 280 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 49,360 ആയി ഉയർന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില 35 രൂപ വർധിച്ച് 6170 രൂപയും ആയിട്ടുണ്ട്.49,080 രൂപയിലാണ് സംസ്ഥാനത്ത് ബുധനാഴ്ച സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് 6135 രൂപയായിരുന്നു ഇന്നലത്തെ വില.

അന്താരാഷ്ട്ര തലത്തിൽ നേട്ടത്തിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 5.27 ഡോളർ (0.24%) ഉയർന്ന് 2196.29 ഡോളർ എന്നതാണ് വില.വരും ദിവസങ്ങളിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില അൻപതിനായിരം കടന്നേക്കുമെന്നാണ് കരുതുന്നത്.

vachakam
vachakam
vachakam

ENGLISH SUMMARY: Today's Gold rates

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam