വിപണി നേട്ടത്തിൽ  ക്ലോസ്‌ചെയ്തു

MAY 5, 2021, 6:46 PM

മുംബൈ:ആർബിഐ പ്രഖ്യാപിച്ച പണലഭ്യത കൂട്ടാനുള്ള നടപടി വിപണിയിൽ പ്രകടമായി. നിഫ്റ്റി വീണ്ടും 14,600ന് മുകളിൽ ക്ലോസ്‌ചെയ്തു. ആർബിഐയുടെ അപ്രതീക്ഷിത പ്രഖ്യാപനങ്ങൾ വിപണിയെ നേട്ടത്തിലേക്ക് നയിച്ചു . 424.04 പോയന്റാണ് സെൻസെക്‌സിലെ ഉയർന്നത്. 48,677.55ലാണ് ക്ലോസ്‌ചെയ്തു. നിഫ്റ്റിയാകട്ടെ 121 പോയന്റ് നേട്ടത്തിൽ 14,617.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സൺ ഫാർമ, യുപിഎൽ, ആക്‌സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ കമ്പനി , വിപ്രോ, ടിസിഎസ്, ഭാരതി എയർടെൽ, ഒഎൻജിസി, ഡിവീസ് ലാബ്, മാരുതി സുസുകി, ഹിൻഡാൽകോ, സിപ്ല, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്‌സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.

രാജ്യത്തെ അടിയന്തിര ആരോഗ്യ പ്രവർത്തനങ്ങൾക്കായി വായ്പ നൽകാൻ വാണിജ്യ ബാങ്കുകളെ സജ്ജമാക്കാൻ 50000 കോടി രൂപയുടെ റിപോ സൗകര്യം, ചെറുകിട ധനകാര്യ ബാങ്കുകൾക്ക് ത്രിവർഷ ടിഎൽടിആർഒ സൗകര്യം, ജി സാപിന്റെ അടുത്ത ഇൻസ്റ്റാൾമെന്റ് 35000 കോടി രൂപ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ചെറു ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന വായ്പ മുൻഗണനാ മേഖലാ ഗണത്തിൽപെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ശരിയായ ദിശയിൽ തക്ക സമയത്തുതന്നെ പ്രഖ്യാപിക്കപ്പെട്ട നടപടികളാണെന്നും ഡോ.വി.കെ വിജയകുമാർ അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam