അമുല്‍ പാല്‍ ഇനി യുഎസിലും; മിഷിഗണ്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി കരാര്‍ ഒപ്പിട്ടു

MARCH 23, 2024, 5:50 PM

ന്യൂഡെല്‍ഹി: 'ദി ടേസ്റ്റ് ഓഫ് ഇന്ത്യ' എന്ന പരസ്യവാചകത്തിലൂടെ ഇന്ത്യക്കാരുടെ ഹൃദയത്തിലും തീന്‍മേശയിലും ഇടം പിടിച്ച അമുല്‍ ഉല്‍പ്പന്നങ്ങള്‍ ഇനി യുഎസിലും ലഭ്യമാകും. യുഎസില്‍ പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കുന്ന ആദ്യ ഇന്ത്യന്‍ ക്ഷീര സഹകരണ സംഘമായി മാറുകയാണ് അമുല്‍. അമുലിന്റെ 'ഫ്രഷ് മില്‍ക്ക്' എന്ന ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങളാണ് യുഎസില്‍ വിറ്റഴിക്കുക. 

യുഎസിലെ ഈസ്റ്റ് കോസ്റ്റിലും മിഡ്വെസ്റ്റ് മാര്‍ക്കറ്റുകളിലുമാവും 'ഫ്രഷ് മില്‍ക്ക്' ഉല്‍പ്പന്നങ്ങള്‍ ലഭ്യമാവുക. ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജിസിഎംഎംഎഫ്) ഇതുമായി ബന്ധപ്പെട്ട് മിഷിഗണ്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി കരാര്‍ ഒപ്പിട്ടു. അമുല്‍ ബ്രാന്‍ഡിന് കീഴില്‍ ഒരു ഗാലന്‍ (3.8 ലിറ്റര്‍), അര ഗാലന്‍ (1.9 ലിറ്റര്‍) പായ്ക്കുകളില്‍ അമുല്‍ പാല്‍ വിപണിയിലെത്തിക്കും.

യുഎസിലെ 108 വര്‍ഷം പാരമ്പര്യമുള്ള ക്ഷീര സഹകരണ സംഘമാണ് മിഷിഗണ്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്ന എംഎംപിഎ. ഇതാദ്യമായാണ് അമുല്‍ മില്‍ക്ക്, ഇന്ത്യയ്ക്ക് പുറത്ത് ശക്തമായ ഇന്ത്യന്‍ പ്രവാസി സാന്നിധ്യമുള്ള യുഎസ് പോലുള്ള വിപണിയില്‍ പുതിയ ഉല്‍പ്പന്ന ശ്രേണി അവതരിപ്പിക്കുന്നതെന്ന് ജിസിഎംഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ജയന്‍ മേത്ത പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam