ഹോണ്ടയുടെ പുതിയ  ക്യാഷ്ബാക്ക് ഓഫർ

JUNE 6, 2021, 11:59 PM

പുതിയ ക്യാഷ് ബാക്ക് ഓഫറുമായി ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട രംഗത്തെത്തി. 3,500 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറാണ് കമ്പനി വാഗ്‍ദാനം ചെയ്‍തിരിക്കുന്നതെന്ന്  റിപ്പോര്‍ട്ട് ചെയ്യുന്നു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ രീതിയിൽ യൂണികോൺ വാങ്ങുമ്പോഴാണ് ക്യാഷ്ബാക്ക് ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 3,500 രൂപ വരെയാണ് ക്യാഷ്ബാക്ക് ലഭിക്കുക. 

ഹോണ്ടയുടെ മറ്റ് ഇരുചക്രവാഹന മോഡലുകളായ എക്‌സ്-ബ്ലേഡ്, ഷൈൻ, ഹോർനറ്റ് 2.0, ഗ്രാസിയാ 125, ആക്ടിവ 6ജി, ഡിയോ എന്നീ മോഡലുകൾക്ക് ഈ മാസം അവസാനം വരെ ഇതേ ഓഫർ ലഭ്യമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  ഡിസ്പ്ലേസ്‌മെന്റ് കൂടിയ 160 സിസി എൻജിനാണ് ബിഎസ്6 ഹോണ്ട യൂണികോണിൽ ലഭിക്കുന്നത്. 2020 ഫെബ്രുവരിയിലാണ് ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് പുത്തൻ എൻജിൻ നൽകി പുത്തൻ യൂണികോണിനെ ഹോണ്ട വിപണിയില്‍ എത്തിച്ചത്. 

ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ, ഹോണ്ട ഇക്കോ ടെക്നോളജി എന്നിവ കൂടിച്ചേർന്ന പുതിയ 162.7 സിസി സിംഗിൾ-സിലിണ്ടർ എൻജിൻ 7500 അർപിഎമ്മിൽ 12.73 ബിഎച്പി പവർ ആണ് നിർമ്മിക്കുന്നത്. ഇതുവരെ വില്പനയിലുണ്ടായിരുന്ന 150 സിസി എഞ്ചിന്റെയും പവർ ഔട്ട്പുട്ട് 12.73 ബിഎച്പി തന്നെയായിരുന്നു. എന്നാൽ ടോർക്ക് 14 എൻഎം ആയി ഉയര്‍ന്നു. കൂടുതൽ ലോ ഏൻഡ് ടോർക്കും മികച്ച ഇന്ധനക്ഷമതയ്ക്കുമായി പ്രത്യേകം രൂപകൽപന ചെയ്തതാണ് പുതിയ എൻജിൻ എന്ന് ഹോണ്ട അറിയിച്ചു.

vachakam
vachakam
vachakam

നിലവില്‍ 1,02,213 രൂപയാണ് ഹോണ്ട യൂണിക്കോണിന്‍റെ കൊച്ചി എക്‌സ്-ഷോറൂം വില. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിൻ മോണോ-ഷോക്കും അടങ്ങുന്നതാണ് സസ്‌പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്. മുൻവശത്ത് ഡിസ്ക് ബ്രേക്കും പിന്നിൽ ഒരു ഡ്രം യൂണിറ്റുമാണ് ഹോണ്ട യൂണിക്കോണിന്‍റെ ബ്രേക്കിംഗ്. സിംഗിൾ-ചാനൽ എബിഎസും സുരക്ഷ ഒരുക്കുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam