ഇനി സ്പോർട്സ്റ്ററിന്റെ വരവാണ്

JULY 12, 2021, 6:24 PM

ഹാർലി ഡേവിഡ്​സന്റെ ആരാധകർക്ക് ഒരു സന്തോഷ വാർത്ത.ഹാർലി കുടുംബത്തിൽ നിന്നുള്ള ഏറ്റവും പുതിയ മോട്ടോർബൈക്കായ പോർട്​സ്​റ്റർ എസ്​ ജൂലൈ 13ന്  ലോഞ്ച് ചെയ്യും.ചെറിയൊരു ഔട്ട് പുട്ട് വ്യത്യാസത്തോടെ ഹാർലി​യുടെ തന്നെ പാൻ അമേരിക്ക അഡ്വഞ്ചർ ബൈക്കിൽ ഉപയോഗിച്ചതിന് സാമാനമായ  1250 സിസി ലിക്വിഡ്​ കൂൾഡ്​ എഞ്ചിനായിരിക്കും​ സ്‌പോർട്സ്റ്റർ എസ്സിനും കരുത്ത് പകരുന്നത്.121 എച്ച്പി കരുത്താണ് ഈ എഞ്ചിൻ ഉത്പ്പാദിപ്പിക്കുന്നത്. 

ഇന്ധനടാങ്കിന്റെ അകൃതിയിലും  രൂപകല്പനയിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്.വശത്ത് ഇരട്ട എക്‌സ്‌ഹോസ്റ്റുകൾ, ചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, വൃത്താകൃതിയിലുള്ള ഡിആർഎൽ തുടങ്ങിയ നേക്കഡ് സ്‍ട്രീറ്റ് രൂപകൽപ്പനയും സ്‌പോർട്‌സ്റ്റർ എസിൽ പ്രതീക്ഷിക്കുന്നുണ്ട്.മണിക്കൂറിൽ 220 കിലോമീറ്റർ വരെ വേഗതയിലായിരിക്കും ബൈക്ക് സഞ്ചരിക്കുക. മുൻവശത്ത് ഇന്‍വേര്‍ട്ടഡ് ഫോർക്കുകളും പിന്നില്‍ ഒരു മോണോ-ഷോക്ക് യൂണിറ്റും ആയിരിക്കും സസ്പെൻഷൻ.

എല്ലാ എൽഇഡി ലൈറ്റിംഗ് ക്രമീകരണവും ബ്ലാക്കൌട്ട് അലോയ് വീലുകളും അടങ്ങിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ആണ് ഈ മോഡലിന്റെ മറ്റൊരു പ്രധാനപ്പെട്ട സവിശേഷത. 1,519 എംഎം വീൽബേസുള്ള ബൈക്കിന് 2,270 എംഎം നീളം ഉണ്ടാകും.മുന്നിലും പിൻ ചക്രങ്ങളിലും ഡിസ്‍ക് ബ്രേക്കുകളും ഡ്യുവൽ ചാനൽ എബിഎസും ഉണ്ട്.എന്തായാലും ബൈക്ക്  നിരത്തുകളിൽ എത്തുന്നതോടെ ഹാർലിയുടെ മറ്റൊരു മുഖമായിരിക്കും റൈഡർമാർ കാണുക.

vachakam
vachakam
vachakam

English summary: Harley davidson sportster s to be revealed soon


 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam