പുതിയ ഇ ഫയലിംഗ് പോര്‍ട്ടല്‍  ജൂണ്‍ 7 ന്

JUNE 6, 2021, 9:47 PM

ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്റിന്റെ പുതിയ ഇ ഫയലിംഗ് പോര്‍ട്ടല്‍ (E- Filing Portal) 2021 ജൂണ്‍ 7 ന് എത്തുന്നു. ടാക്സ് നല്കുന്നവര്‍ക്ക് കൂടുതല്‍ എളുപ്പം ഉപയോഗിക്കാം എന്നുള്ളതാണ് പുതിയ പോര്‍ട്ടലിന്റെ ഏറ്റവും പുതിയ സവിശേഷത. പുതിയ ഇ പോര്‍ട്ടല്‍ http://www.incometax.gov.in എന്ന വെണ്‍സൈറ്റിലൂടെ നിങ്ങള്‍ക്ക് ഉപയോഗിക്കാനാകും. പുതിയ പോര്‍ട്ടല്‍ ഇന്‍കം ടാക്സ് റിട്ടേണ്‍സ് കൂടുതല്‍ എളുപ്പം ഫയല്‍ ചെയ്യാന്‍ സഹായിക്കുമെന്നും കൂടുതല്‍ പെട്ടെന്ന് ഉപഭോക്താക്കള്‍ക്ക് റീഫണ്ട് ലഭിക്കുന്ന തരത്തിലാണ് പുതിയ പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നതെന്നും ഇന്‍കം ടാക്സ് വകുപ്പ്അറിയിച്ചു.

സവിശേഷതകള്‍ എന്തൊക്കെ?

1) പിന്നീട് വീണ്ടും പെട്ടന്ന് തന്നെ ഉപയോഗിക്കാവുന്ന വിധം നികുതിദായകരുടെ എല്ലാ രേഖകളും, വിവരങ്ങളും ഒരേ ഡാഷ്ബോര്‍ഡില്‍ തന്നെ ക്രോഡീകരിച്ച്‌ ലഭിക്കും.

vachakam
vachakam
vachakam

2) പുതിയ ഇ ഫയലിംഗ് പോര്‍ട്ടലില്‍ നിങ്ങള്‍ക്ക് സൗജന്യമായി ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് പ്രിപറേഷന്‍ സോഫ്റ്റ്‌വെയര്‍ ലഭിക്കും. ഇതില്‍ ITRs 1, 4 എന്നീ ഘട്ടത്തിലുള്ള നികുതി ദായകരെ ഓണ്‍ലൈനായും ഓഫ്‌ലൈനായും പൂര്‍ണമായി സഹായിക്കാനും ITR 2 ഘട്ടത്തിലുള്ളവരെ ഓഫ്‌ലൈനായി സഹായിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ITRs 3, 5, 6, 7 എന്നിവര്‍ക്കുള്ള സൗകര്യം ഉണ്ടന്‍ ലഭ്യമാക്കും.

3) നികുതി ദയാര്‍ക്ക് അവരുടെ വിവരങ്ങള്‍ തങ്ങളുടെ പ്രൊഫൈലില്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും. ഇത് ITR ഫൈലിങ്ങിന് ഓട്ടോമാറ്റിക്കായി ഉപയോഗിക്കും.

4) അത് കൂടാതെ ബാക്കിയുള്ള വിവരങ്ങള്‍ നിങ്ങളുടെ TDS സ്റ്റേറ്റ്മെന്റ് അപ്‌ലോഡ് ചെയ്തതിന് ശേഷം ലഭ്യമാകുകയും ചെയ്യും.

vachakam
vachakam
vachakam

5) കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്ററും സജ്ജമാക്കിയിട്ടുണ്ട്.

6) ഉപഭോക്താക്കള്‍ക്ക് തടസങ്ങള്‍ ഇല്ലാതെ ഉപയോഗിക്കാന്‍ ഇ പോര്‍ട്ടല്‍ 2021 ജൂണ്‍ 18 ന് മാത്രമേ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കു എന്ന് അറിയിച്ചു.

ഇത് കൂടാതെ പോര്‍ട്ടല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് പിറകെ കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ മൊബൈല്‍ ആപ്പും പുറത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam