ഏപ്രിലില്‍ 14 ദിവസം ബാങ്ക് തുറക്കില്ല; അവധി ദിനങ്ങൾ അറിയാം 

MARCH 28, 2024, 2:19 PM

ന്യൂഡല്‍ഹി: ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്.

സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കം എട്ടു ദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ. വിഷുദിനമായ ഏപ്രില്‍ 14 ഞായറാഴ്ചയാണ്. റംസാന്‍ പ്രമാണിച്ച്‌ ഏപ്രില്‍ 10നാണ് ബാങ്ക് അവധി.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഏപ്രില്‍ മാസത്തില്‍ മൊത്തം 14 അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

vachakam
vachakam
vachakam

  1. ഏപ്രിൽ 1: വാർഷിക അക്കൗണ്ടുകൾ അടയ്ക്കുന്നതിന് ബാങ്കുകൾ അടച്ചു
  2. ഏപ്രിൽ 5: ബാബു ജഗ്ജീവൻ റാമിൻ്റെ ജന്മദിനം/ജുമാത്ത്-ഉൽ-വിദ (തെലങ്കാന, ജമ്മു, ശ്രീനഗർ)
  3. ഏപ്രിൽ 7: ഞായറാഴ്ച
  4. ഏപ്രിൽ 9: ഗുധി പദ്വ/ഉഗാദി ഉത്സവം/തെലുങ്ക് പുതുവത്സര ദിനം/സജിബു നോങ്മപൻബ (ചൈറോബ)/ഒന്നാം നവരാത്ര (മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഹൈദരാബാദ് - ആന്ധ്രാപ്രദേശ്, ഹൈദരാബാദ് - തെലങ്കാന, മണിപ്പൂർ, ഗോവ, ജമ്മു, ശ്രീനഗർ)
  5. ഏപ്രിൽ 10: റംസാൻ-ഈദ് (ഈദുൽ-ഫിത്തർ) (കേരളം)
  6. ഏപ്രിൽ 11: റംസാൻ-ഈദ് (ഈദ്-ഉൽ-ഫിത്തർ) (ഒന്നാം ഷവാൽ) (ചണ്ഡീഗഡ്, ഗാംഗ്‌ടോക്ക്, കൊച്ചി, ഷിംല, തിരുവനന്തപുരം ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളും)
  7. ഏപ്രിൽ 13: ബൊഹാഗ് ബിഹു/ചൈറോബ/ബൈസാഖി/ബിജു ഫെസ്റ്റിവൽ, രണ്ടാം ശനിയാഴ്ച (അഗർത്തല, ഗുവാഹത്തി, ഇംഫാൽ, ജമ്മു, ശ്രീനഗർ)
  8. ഏപ്രിൽ 14: ഞായറാഴ്ച
  9. ഏപ്രിൽ 15: ബൊഹാഗ് ബിഹു/ഹിമാചൽ ദിനം (ഗുവാഹത്തിയും ഷിംലയും)
  10. ഏപ്രിൽ 17: ശ്രീരാമനവമി (ചൈതേ ദസൈൻ) (ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒറീസ, ചണ്ഡീഗഡ്, ആന്ധ്രപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്)
  11. ഏപ്രിൽ 20: ഗാരിയ പൂജ (അഗർത്തല)
  12. ഏപ്രിൽ 21: ഞായറാഴ്ച
  13. ഏപ്രിൽ 27: നാലാം ശനിയാഴ്ച
  14. ഏപ്രിൽ 28: ഞായറാഴ്ച

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam