ജയലളിതയും ശശികലയും ഉറ്റചങ്ങാതിമാരായ കഥ

MAY 10, 2023, 11:18 PM

ജയലളിത-ശശികല കൂട്ടുകെട്ട് ഒരു വിചിത്ര കഥതന്നെയായിരുന്നു. ജയലളിതയുടെ ഭക്ഷണകാര്യങ്ങളും മരുന്നും ഒക്കെ നോക്കാനുള്ള പരിചാരകരെയും നഴ്‌സുമ്മാരെയും ഏർപ്പാടാക്കിയിരുന്നത് ശശികലയായിരുന്നു. അവരാണ് ചിലരാസപദാർത്ഥങ്ങളും ചെറിയ അളവിലുള്ള വിഷവും ജയലളിതക്ക് നൽകിയിരുന്നതെന്നുള്ള റിപ്പോർട്ടു തന്നെ പുറത്തുവന്നിരുന്നു.

1980 കളുടെ ആദ്യം ഐഐഡിഎംകെ പ്രചരണ വിഭാഗം ജനറൽ സെക്രട്ടറിയായിരിക്കെയാണ് ജയലളിതയും ശശികലയുമായി കണ്ടുമുട്ടുന്നത്. ജയലളിതയുടെ വസതിയായ പോയിസ് ഗാർഡന് സമീപം വീഡിയോ കാസറ്റ്കട നടത്തുകയായിരുന്നു ശശികല. ഭർത്താവ് നടരാജൻ തമിഴ്‌നാട് ആഭ്യന്തര വകുപ്പിലെ ഒരു ജീവനക്കാരനായിരുന്നു. ജയലളിതക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലെസ്ബിയൻ നീലചിത്രങ്ങളുടെ കാസറ്റുകൾ അവർക്കെത്തിച്ച് കൊടുത്താണ് അന്ന് കേവലം ഇരുപത്തിനാല് വയസുള്ള ശശികല ജയലളിതുമായി അടുത്തതെന്നാണ് പറയപ്പെടുന്നത്.

തിരുവാവൂർ ജില്ലയിലാണ് ശശികലയുടെ നാടായ മന്നാർഗുഡി. അവിടെ പ്രബലമായ തേവർ സമുദായത്തിലാണ് ശശികല ജനിച്ചത്. ശശികലയെയും ഭർത്താവ് നടരാജനയും, ജയലളിതയുടെ വളർത്തുമകൻ എന്നറിയപ്പെടുന്ന ഇവരുടെ അടുത്ത ബന്ധു ദിനകരനെയും അവരുടെ ഗ്യാംഗിനെയും മന്നാർഗുഡി മാഫിയ എന്നാദ്യം വിളിച്ചത് ഒരു കാലത്ത് ജയലളിതയുടെ അടുത്ത സുഹൃത്തും പിന്നീട് കടുത്തവിമർശകനുമായി മാറിയ ഡോ. സുബ്രമണ്യം സ്വാമിയായിരുന്നു.

vachakam
vachakam
vachakam

പിന്നീട് ശശികലയെയും സംഘത്തെയും വിശേഷിപ്പിക്കാൻ എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചത് ഈ വിശേഷണമായിരുന്നു. ജയലളിതയുടെ ഭക്ഷണകാര്യങ്ങളും മരുന്നും ഒക്കെ നോക്കാനുള്ള പരിചാരകരെയും നഴ്‌സുമ്മാരെയും ഏർപ്പാടാക്കിയിരുന്നത് ശശികലയായിരുന്നു. അവരാണ് ചിലരാസപദാർത്ഥങ്ങളും ചെറിയ അളവിലുള്ള വിഷവും ജയലളിതക്ക് നൽകിയിരുന്നതെന്നുള്ള റിപ്പോർട്ടിൽ പുറത്തുവന്നു.
2012 ൽ തന്നെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദി ജയലളിതക്ക് അവരുടെ സുരക്ഷയുമായി ബന്ധപ്പെട്ടും ചില മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നും അന്ന് ചിലർ വെളിപ്പെടുത്തിയിരുന്നു.

തമിഴ്‌നാട്ടിൽ മുതൽ മുടക്കാനെത്തിയ ഒരു പ്രമുഖ എൻആർഐ ബിസിനസുകാരനോട് ശശികലയും ദിനകരനും അടങ്ങുന്ന മന്നാർഗുഡി മാഫിയ പതിനഞ്ച് ശതമാനം കമ്മീഷൻ ചോദിച്ചിരുന്നു. അത് നൽകാൻ താൽപര്യമില്ലാത്ത ഈ വിദേശ ഇന്ത്യാക്കാരൻ നേരേ ഗുജറാത്തിൽ പോയി തന്നെ പദ്ധതി തുടങ്ങി. ഈ ബിസിനസുകാരനാണ് ജയലളിതയെ വരിഞ്ഞുമുറിക്കിയിരിക്കുന്ന ഈ മാഫിയയെക്കുറിച്ച് മോദിക്ക് വിവരം നൽകിയത്. മന്നാർഗുഡി മാഫിയയെ കടന്ന് ആർക്കും ജയലളിതയിലക്കെത്താൻ കഴിയുകയില്ലന്നാണ് ഈ ബിസിനസുകാരൻ പറഞ്ഞത്. ഇതാണ് മോദി ജയലളിതെ അറിയിച്ചത്.

ലെസ്ബിയൻ നീലചിത്രങ്ങളുടെ കാസറ്റുകൾ മാത്രമല്ല, ചെരുപ്പുകളോടും സാരിയോടും എന്തെന്നില്ലാത്ത അഭിനിവേശമായിരുന്നു ജയലളിതയ്ക്ക്. 1997ൽ ജയലളിതയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 28 കിലോഗ്രാം സ്വർണ്ണവും 750 ജോഡി ഷൂകളും 10,000ലധികം സാരിയും ഉൾപ്പെടെയുള്ള സ്വത്തുക്കൾ പോലീസ് പിടിച്ചെടുത്തപ്പോൾ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കുറ്റം ചുമത്തിയിരുന്നു. അതിനുമമ്പേ തന്നെ തമിഴ്‌നാട്ടിൽ ഇതൊരു സംസാരവിഷയമായിക്കഴിഞ്ഞിരുന്നു. 1,000 ഏക്കർ വരുന്ന രണ്ട് എസ്റ്റേറ്റുകൾ ഉൾപ്പെടുന്ന അവരുടെ സ്വത്തും 1991 മുതൽ 1996 വരെ മുഖ്യമന്ത്രിയായിരുന്ന ആദ്യ കാലത്തുണ്ടായിരുന്നസ്വത്തും തമ്മിൽ ഒത്തുപോകുന്നില്ലെന്ന് ഇംങ്കം ടാക്‌സുകാർ അറിയിച്ചിരുന്നു.

vachakam
vachakam
vachakam

ജയലളിതയുടെ വളർത്തുമകന്റെ 1996ലെ ആഡംബരപരമായ വിവാഹവും വ്യക്തിപരമായ സമ്പത്തിന്റെ ആഡംബര പ്രകടനവും അവരുടെ മുഖ്യമന്തി പദം അസാധുവാക്കലിന് ഇടയാക്കി. ഒടുവിൽ ആ വർഷത്തെ തിരഞ്ഞെടുപ്പിൽ അത് ജനം പ്രകടമാക്കുകയും ചെയ്തു. അഴിമതി ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് ജയലളിത എപ്പോഴും പറയുമായിരുന്നു. ശശികല തനിക്കൊരു ഭീഷണിയായി വളരുകയാണെന്നു മനസ്സിലാക്കിയ ജയലളിത ഒടുവിൽ പുറത്താക്കാൻ തീരുമാനിച്ചു.

എന്നാൽ അധികകാലം ശശികലയെ പുറത്ത് നിർത്താനും ജയലളിക്ക് കഴിയുമായിരുന്നില്ല. കാരണം ജയലളിതയുടെ ജീവിതം തന്നെ ശശികലക്ക് മുന്നിൽ ഒരു തുറന്ന പുസ്തകമായിരുന്നു. ശശികല അറിയാത്തതൊന്നും ജയയടെ ജീവിതത്തിലുണ്ടായിരുന്നില്ല. ശശികലക്ക് മുന്നിൽ ജയലളിത പലപ്പോഴും നിസഹായയായിരുന്നു. ജയലളിതയുടെ അരിവപ്പുകാരൻ മുതൽ പേഴ്‌സണൽ സെക്യുരിറ്റി ഓഫീസർ വരെ, ഡോക്ടർ മുതൽ നേഴ്‌സ് വരെ എല്ലാവരും ശശികലയോട് അടങ്ങാത്ത കൂറുപുലർത്തുന്നവരായിരുന്നു. തമിഴ്‌നാടിന്റെ ഉരുക്ക് വനിത, പുരൈട്ചി തൈലൈവി ജയലളിത മന്നാർഗൂഡി മാഫിയക്ക് മുന്നിൽ അതീവ ദുർബലയായ നിഴൽമാത്രമായിരുന്നു.

ജയലളിതയുടെ രാഷ്ട്രീയ സാന്നിധ്യത്തിന്റെയും ആധിപത്യത്തിന്റെയും നേട്ടങ്ങൾ എത്രത്തോലം വലുതാണെന്ന് ശശികല മനസിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇടക്കാലത്ത് രാഷ്ട്രീയം വിടാനൊരുങ്ങിയ ജയലളിതയെ അവിടെതന്നെ പിടിച്ചുനിർത്തിയതിൽ ശശികലയ്ക്ക വലിയൊരു പങ്കുണ്ടായിരുന്നു.   രാഷ്ട്രീയത്തിൽ തുടരാനുള്ള അവളുടെ തീരുമാനം ശശികല മുന്നോട്ട് വച്ചതാകാം. പണവും അത് കൊണ്ടുവരുന്ന അധികാരവും ആരാണ് വേണ്ടെന്ന് പറയാൻ പോകുന്നത്? വാസ്തവത്തിൽ, സ്വത്തുക്കൾ സമ്പാദിക്കാനും സമ്പത്ത് വാരിക്കൂട്ടാനും ഇരുവരും കൗശലപൂർവമായ പദ്ധതികൾ ആവിഷ്‌കരിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു.

vachakam
vachakam

ജയലളിതയ്ക്ക് ഒരു പ്രത്യേക വസ്തുവോ, സ്വത്തോ ഇഷ്ടപ്പെട്ടെങ്കിൽ അത് കൊളത്തോ വലയോ ഉപയോഗിച്ച് സ്വന്തമാക്കുമെന്ന് പറയപ്പെടുന്നു. പ്രശസ്ത സംഗീതസംവിധായകൻ ഗംഗൈ അമരൻ ചെന്നൈയിലെ തന്റെ ഫാം ഹൗസ് വിൽക്കാൻ നിർബന്ധിതനായതെങ്ങനെയെന്നതാണ് ഇതിനെ സാധൂകരിക്കാൻ പലപ്പോഴും ഉദ്ധരിക്കപ്പെടുന്ന മികച്ച ഉദാഹരണം. ജയലളിത ഒരു ബുദ്ധിമതിയായിരുന്നു. അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയാമായിരുന്നു. അവൾ ആധികാരികവും സ്വേച്ഛാധിപതിയും ആയിരുന്നു. അവരുടെ എല്ലാ പാർട്ടിക്കാരെയും അവരുടെ നിയന്ത്രണത്തിലാക്കി.

അതേസമയം, തന്റെ അഴിമതിയുടെയും ദുഷ്പ്രവൃത്തികളുടെയും അനന്തരഫലങ്ങൾ എന്തായിരിക്കുമെന്നും അവൾക്കറിയാമായിരുന്നു. എന്നാൽ അത്യാഗ്രഹം അവളുടെ യുക്തിബോധത്തെ അന്ധമാക്കി. അതുകൊണ്ട് എല്ലാ കഷ്ടപ്പാടുകൾക്കും ശശികലയെ കുറ്റപ്പെടുത്തുന്നത് ഒരർഥത്തിൽ ജയലളിതയുടെ വ്യക്തിത്വത്തെയും തീരുമാനങ്ങളെടുക്കാനുള്ള അവരുടെ കഴിവിനെയും തുരങ്കം വയ്ക്കുന്നതാണ്. അതിനാൽ, ഇരുവരും പരസ്പരം കമ്പനിയിൽ നിന്ന് പ്രയോജനം നേടി. ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രതികൂലമായ പ്രത്യാഘാതങ്ങളും തുല്യമായി പങ്കിടേണ്ടി വന്നു. സുപ്രീം കോടതിയുടെ വിധി ഈ വീക്ഷണത്തെ അംഗീകരിക്കുക മാത്രമാണ് ചെയ്തത്.

(തുടരും)
ജോഷി ജോർജ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam