ഡേവി (ഫ്‌ളോറിഡ): അടിച്ചമർത്തപ്പെട്ട ഒരു രാജ്യത്തെ ജനതയുടെ സ്വാതന്ത്ര്യവും സാമൂഹ്യനീതിയും വീïെടുക്കുന്നതിനും പരിരക്ഷിക്കപ്പെടുന്നതിനുമായി അക്രമരാഹിത്യത്തിന്റെ വഴികളിലൂടെ തേരുതെളിച്ച് ഇന്ത്യയെ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും മോചിപ്പിച്ചപ്പോൾ ലോകമന:സാക്ഷിയുടെ നെറുകയിൽ സമാധാനത്തിന്റെ പ്രകാശം പരത്തുന്ന പ്രതിരൂപമായി മാറി മഹാത്മജി. പിന്നീട് അമേരിക്കയിലെ പാർശ്വവൽക്കരിയ്ക്കപ്പെട്ട ജനതയുടെ വിമോചകനായി വന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ പ്രവർത്തനങ്ങൾക്കു ഗാന്ധിയൻ മാതൃക വഴികാട്ടിയും പ്രചോദനവുമായിത്തീർന്നു.
അശാന്തിയുടെ കാർമേഘങ്ങൾക്കു മുകളിൽ ശാന്തിയുടെ പ്രകാശം പരത്തുന്ന ഒരു ഗോപുരമായി ഉയർന്നു നിൽക്കുന്ന മഹാത്മജിക്കു ഫ്‌ളോറിഡയുടെ മണ്ണിൽ ഒരു സ്മാരകം ഉയരുന്നത് ഉചിതമാന്നെന്ന് ഇന്ത്യൻ സമൂഹത്തിനൊപ്പം ഒരു റിട്ടയേർഡ് ചരിത്ര അധ്യാപിക കൂടിയായ ഡേവി നഗരസഭയുടെ മേയർ ജൂഡിപോളും ആഗ്രഹിച്ചപ്പോൾ അത് അമേരിക്കയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു ഗാന്ധി സ്മാരകമായി ഉയരുകയായിരുന്നു.
2009 ൽ ഡേവി നഗരസഭയുടെ മേയർ ജൂഡിപോൾ മത്സരരംഗത്ത് വന്നപ്പോൾ, അവരെ തിരഞ്ഞെടുപ്പിൽ പിന്തുണക്കുവാനും സഹായിക്കുവാനും മലയാളിസമൂഹം വളരെ ആവേശപൂർവ്വം മുന്നോട്ടുവരികയും നിലവിലെ മേയറെ പരാജയപ്പെടുത്തി ജൂഡിപോളിനെ വിജയത്തിലേക്കു നയിക്കുവാൻ ഡേവി മുനിസിപ്പൽ നഗരത്തിലെ മലയാളികളുടെ വോട്ടുകൾ ഈ തിരഞ്ഞെടുപ്പിൽ നിർണ്ണായകമായി.
അങ്ങനെ മലയാളി - ഇന്ത്യൻ സമൂഹത്തോടു മേയർക്കു വലിയൊരു ആത്മബന്ധം ഉïാകുകയും ഇന്ത്യൻ സമൂഹത്തെയും സംസ്‌കാരങ്ങളെയും കുറിച്ച് കൂടുതൽ മനസിലാക്കാൻ ഇടയാക്കുകയും ചെയ്തു. അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനയും സൗത്ത് ഫ്‌ളോറിഡയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സാമൂഹ്യ- സാംസ്‌കാരിക-ജീവകാരുണ്യ കലാസംഘടനയുമായ കേരളസമാജം ഓഫ് സൗത്ത് ഫ്‌ലോറിഡയുടെ പരിപാടികളിലെ നിറസാന്നിദ്ധ്യവുമായി ആ സ്‌നേഹബന്ധം കൂടുതൽ ഊഷ്മളമായി.
മാത്രവുമല്ല; ജൂഡിപോൾ മേയറായശേഷം ഡേവി നഗരസഭയുടെ പാർക്ക് ആന്റ് റീക്രിയേഷൻ അഡൈ്വസറി ബോർഡിലേയ്ക്ക് ഈ ലേഖകനെ നോമിനേറ്റ് ചെയ്യുകയും ചെയ്തിരുന്നു. ലോക ടൂറിസം ഭൂപടത്തിൽ സങ്കരസംസ്‌ക്കാരങ്ങളുടെ സംഗമഭൂമിയാണ് സഞ്ചാരികളുടെ പറുദീസ എന്നു വിശേഷിപ്പിക്കപ്പെടുന്ന മയാമി നഗരം. അവിടെ നിന്നും ഒരു വിളിപ്പാടകലെ മാത്രമാണ് ഡേവി നഗരവും.
ലോകമെമ്പാടുമുള്ള ജനലക്ഷങ്ങൾ ഉല്ലസിക്കുവാൻ എത്തുന്ന മയാമിയോടു ചേർന്ന് അക്രമരാഹിത്യത്തിന്റെ പ്രതീകമായി യുഎൻ പ്രഖ്യാപിച്ചു മഹാത്മജിക്കു ഒരു സ്മാരകം തീർക്കുവാൻ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ വിഭാവനം ചെയ്യുകയും അതിൻ നേതൃത്വം നൽകി ഡേവി നഗരസഭയെ സമീപിക്കുകയും 2011 ഡിസംബർ മാസം ഡേവി നഗരസഭയുടെ ഫാൽക്കൺ ലീ പാർക്കിൽ ടൗൺ ഓഫ് ഡേവിയുടെ സാമ്പത്തിക പങ്കാളിത്തമില്ലാതെ ഗാന്ധിസ്‌ക്വയർ നിർമ്മിക്കുന്നതിന് അനുവാദം തരികയും ചെയ്തു.
അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിലായി ശ്രദ്ധേയമായ ഏഴ് ഗാന്ധി മണ്ഡപങ്ങളും സ്റ്റാച്യൂകളുമാണ് പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നത്. ഫാൽക്കൺ ലീ പാർക്കിർ ഡേവി നഗരസഭ സൗജന്യമായി അനുവദിച്ച അരയേക്കർ സ്ഥലത്ത് അതി വിശാലമായ ഗാന്ധി സ്‌ക്വയറും അവിടെ അതിമനോഹരമായ ഗാന്ധി പ്രതിമയുമാണ് ആപ്പ്‌ടെക് എഞ്ചിനീയറിംഗ് കമ്പനിയുടെ ഉടമ ബാബു വർഗ്ഗീസ് രൂപകൽപന ചെയ്ത് സിറ്റിയിൽ സമർപ്പിച്ച് അനുവാദംനേടിയത്.
തുടക്കത്തിൽ കേരള സമാജത്തിന്റെ നേതൃത്വത്തിൽ മലയാളി സമൂഹത്തിന്റെ സാമ്പത്തിക സഹകരണത്തോടുകൂടി മാത്രം ഈ പദ്ധതി പൂർത്തീകരിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുകയും, ആഗ്രഹിക്കുകയും അതിനായി ഫ്‌ളോറിഡായിലെ മലയാളി സമൂഹത്തോട് മാത്രമല്ല, അമേരിക്കയിലും, മിഡിൽ ഈസ്റ്റിലുമുള്ള മലയാളി സമൂഹങ്ങളോട് ബന്ധപ്പെടുകയും ചെയ്തു.
ഞങ്ങളുടെ പ്രതീക്ഷയെ കത്തിജ്വലിപ്പിച്ച വലിയൊരു സ്‌പോൺസർ മിഡിൽ ഈസ്റ്റിൽ നിന്നും ഈ പദ്ധതിയെ സഹായിക്കുവാൻ വന്നു. മിഡിൽ ഈസ്റ്റിലും, യൂറോപ്പിലും, ഇന്ത്യയിലും വ്യാപാര വ്യവസായ ശൃംഖലയുള്ള ഈറാം ഗ്രൂപ്പ് സാരഥിയും സി.ഇ.ഒ.യുമായ ഡോ. സിദ്ധിക്ക് അഹമ്മദ് എന്ന മലായാളി ഇരുപത്തയ്യായിരം ഡോളർ തന്ന് ഈ പദ്ധതിയിലെ ഏറ്റവും വലിയ സ്‌പോൺസറുമായി മാറി, അദ്ദേഹത്തെ നന്ദിപൂർവ്വം ഓർക്കുന്നു. ഇദ്ദേഹത്തെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത് ഹൂസ്റ്റണിലുള്ള ഡോ. ജോർജ്ജ് കാക്കനാടനാണ്.
ഈ പ്രോജക്ടിനായുള്ള തുക മലയാളികളിൽ നിന്നും സമാഹരിക്കുന്നത് പ്രായോഗികമായി കാലതാമസം വരുമെന്ന തിരിച്ചറിവ് ഉïാവുകയും അത് പരിഹരിച്ച് സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കുവാൻ കേരളസമാജത്തിന്റെ പൊതുയോഗം വിളിച്ചു ചേർത്തു.
സൗത്ത് ഫ്‌ളോറിഡായിലെ ഇന്ത്യൻ സമൂഹത്തെയും ഉൾക്കൊള്ളിച്ച് ഗാന്ധിസ്‌ക്വയർ ഫ്‌ളോറിഡ INC. 501 (C3) ചാരിറ്റബിൾ രജിസ്‌ട്രേഷൻ പ്രകാരം അന്നത്തെ കേരളസമാജം പ്രസിഡന്റ് ജോയി കുറ്റിയാനി, സെക്രട്ടറി അസീസ്സി നടയിൽ, ട്രഷറർ ചാക്കോ ഫിലിപ്പ് എന്നിവരുടെ പേരിൽ രൂപീകരിക്കുവാനും, രïായിരത്തി രï് ഒക്ടോബർ 2-ാം തീയതി ഗാന്ധി സ്‌ക്വയർ ഉദ്ഘാടനം ചെയ്യുന്നതിനും തീരുമാനമെടുത്തു.
അങ്ങനെ പതിനായിരം ഡോളറിന്റെ പ്ലാറ്റിനം സ്‌പോൺസർഷിപ്പും, അയ്യായിരം ഡോളറിന്റെ ഡയമï് സ്‌പോൺസർഷിപ്പും, രïായിരം ഡോളറിന്റെ ഗോൾഡ് സ്‌പോൺസർഷിപ്പും, ആയിരം ഡോളറിന്റെ സിൽവർ സ്‌പോൺസർഷിപ്പുമായി സ്‌പോൺസർ ഷിപ്പുകൾ തിരിക്കുകയും, ഈ തുകകൾ നൽകുന്ന വ്യക്തികൾ, കമ്പനികൾ, സംഘടനകൾ എന്നിവരുടെ പേരുകൾ ഗാന്ധിസ്‌ക്വയറിന്റെ പ്രവേശനകവാടത്തിൽ മാർബിളിൽ ആലേഖനം ചെയ്യുവാനും തീരുമാനിച്ചു.
ഗാന്ധിസ്‌ക്വയറിന്റെ നിർമ്മാണം സിറ്റിയുടെ മാനദണ്ഡമനുസരിച്ചു മാത്രമേ പൂർത്തീകരിക്കുവാൻ സാധിക്കുകയുള്ളു എന്നറിയാവുന്നതുകൊï്, ചിലവ് ചുരുക്കുന്നതിനായി ഗാന്ധി സ്റ്റാച്യു ഇന്ത്യയിൽ നിർമ്മിച്ച് ഇവിടെ എത്തിക്കുന്നതിനായും പരിശ്രമങ്ങൾ പലവഴിക്കു നടന്നു. അതിനായി കേരളത്തിലും, ഇന്ത്യയിലുമുള്ള അതിപ്രഗത്ഭരായ ശിൽപികളുമായി ബന്ധപ്പെട്ടു. എന്നാൽ രïും മൂന്നും വർഷം ശിൽപം പണിയുവാനുള്ള കാലതാമസം വരുമെന്ന് മനസ്സിലായി.
എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു ആശയം ഞങ്ങളോട് പങ്കുവയ്ക്കുകയും അത് പ്രാവർത്തികമാക്കുവാൻ ഏറെപരിശ്രമം ചെയ്ത ഒരു തികഞ്ഞ ഗാന്ധിയനെ ഇവിടെ സ്‌നേഹപൂർവ്വം സ്മരിക്കാതെ പോകുവാൻ കഴിയുകയില്ല. ഇടുക്കിയുടെ പ്രഗത്ഭനായ പാർലമെന്റ് മെമ്പറായിരുന്ന യശ:ശരീരനായ പി.ടി. തോമസ് എം.പി. അന്ന് ഇന്ത്യയുടെ പ്രസിഡന്റായിരുന്ന പ്രണാബ് മുഖർജിയെ രാഷ്ട്രപതിഭവനിൽ പോയി നേരിൽ കï് മഹാത്മാഗാന്ധിയുടെ ഒരു സ്റ്റാച്യു സ്ഥാപിക്കുന്നതിനായി ഇന്ത്യ ഗവണ്മെന്റിന്റെ ഒരു സമ്മാനമായി ഡേവി നഗരസഭയ്ക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനുള്ള നിവേദനം സമർപ്പിച്ചു. അത് രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നതും മലയാളിയുമായ വേണു രാജാമണിയായിരുന്നു.
എന്നാൽ ഇതിന്റെ നടപടികൾക്ക് കാലതാമസം നേരിടുമെന്നറിഞ്ഞതുകൊï് പരിശ്രമം ഫലപ്രാപ്തിയിലെത്തിയില്ലെങ്കിലും പി.ടി. എന്ന ജനനേതാവിന്റെ വേറിട്ട പരിശ്രമങ്ങൾക്ക് മുമ്പിൽ സ്‌നേഹത്തോടെ അശ്രുപൂജ.
ഈ സമയം കേരളസമാജനത്തിലേയും, ഗാന്ധിസ്‌ക്വയറിലേയും കമ്മറ്റിക്കാർ അമേരിക്കയിലെ ചെറുതും വലുതുമായ ശിൽപികളുമായി ബന്ധപ്പെട്ടുകൊïിരുന്നു. അങ്ങനെ യൂട്ടയിലെ പ്രാവോ നഗരത്തിലെ ബിഗ് സ്റ്റാച്യൂസ് എന്ന പ്രതിമ നിർമ്മാണ കമ്പനിയുടെ ഉടമയും ശിൽപിയുമായ മാറ്റ് ഗ്ലെൻസനുമായി ബന്ധം സ്ഥാപിച്ചു. വെങ്കലത്തിൽ - ബ്രോൺസിൽ ഏഴടി ഉയരത്തിൽ എണ്ണൂറ്റിയമ്പത് പൗï് തൂക്കത്തിൽ മഹാത്മാഗാന്ധിയുടെ ശിൽപം തീർക്കുന്നതിനായി മുപ്പത്തയ്യായിരം ഡോളറും ഇവിടെ എത്തിക്കുന്നതിൻ ട്രാൻസ്‌പോർട്ടേഷൻ ചാർജ്ജ് പന്തീരായിരം ഡോളറും ആകുമെന്ന് പറഞ്ഞു.
മാറ്റ്‌ഗ്ലെൻ യൂട്ടായിലെ സ്‌കൾപ്‌ചേഴ്‌സ് ഗിൽഡിന്റെ സാരഥിയുമായിരുന്നു. ഞങ്ങൾ അദ്ദേഹവുമായി സംസാരിക്കുന്നതിന് മുമ്പ് മഹാത്മാഗാന്ധിയെക്കുറിച്ച് അധികമൊന്നും ഈ അമേരിക്കൻ ശിൽപി അറിഞ്ഞിരുന്നില്ല. എന്നാൽ മഹാത്മജിയുടെ വ്യക്തിപ്രഭാവവും, ചരിത്ര സംഭാവനകളും നേട്ടങ്ങളെയും കുറിച്ച് മനസ്സിലാക്കുകയും ചെയ്തപ്പോൾ ശിൽപം ചെയ്യുവാൻ താൽപര്യം കാണിച്ചു.
ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ച് പറയുകയും ചെയ്തു. അത് മനസ്സിലാക്കി ഏതാനും ദിവസം കഴിഞ്ഞപ്പോൾ അതിനുമറുപടി തന്നു. യൂട്ടായിലെ ശിൽപികളുടെ സംഘടന സ്റ്റാച്യുവിന്റെ മെറ്റീരിയൽ കോസ്റ്റ് വഹിക്കുവാൻ തയ്യാറാണെന്നും മാറ്റ്‌ഗ്ലെൻ തന്റെ പണിക്കൂലിയിൽ നിന്നും ആറായിരം ഡോളർ ഇളവ് ചെയ്തുതരാമെന്നും പറഞ്ഞു. ഇപ്പോൾ, അതുവരെ നേരിട്ട് കïിട്ടില്ലാത്ത മാറ്റ്‌ഗ്ലെൻ എന്ന പ്രതിഭാശാലിയായ അമേരിക്കൻ ശിൽപിയെ നമിച്ചുപോയി.
ഗാന്ധി സ്‌ക്വയറിന്റെ ഗ്രൗï് ബ്രേക്കിംഗ് സെറിമണി, ഡേവി മേയറും, കൊടിക്കുന്നേൽ സുരേഷ് എം.പി.യും ചേർന്ന് നിർവ്വഹിച്ച് പണികൾ മുമ്പോട്ട്‌പോയി, അവസാനഘട്ടം എത്തി. ഒക്ടോബർ രïിന് ഗാന്ധി സ്‌ക്വയറിന്റെ സമർപ്പണം ആരാൽ നിർവ്വഹിക്കപ്പെടണം എന്നും അതിനുള്ള ഉചിതനായ അതിഥിയെ കïെത്തുന്നതിനും അന്വേഷണം പല ദിക്കുകളിലും നടന്നുകൊïിരുന്നു.
എന്നാൽ ഒരു സ്വപ്‌നം പോലെയാണ് ആ വാർത്ത ഞങ്ങളെ തേടി എത്തിയത്. വിശേഷണങ്ങൾക്ക് അതിരുകളില്ലാത്ത ഡോ. എ.പി.ജെ. അബ്ദുൾ കലാം എന്ന ഇന്ത്യയുടെ ആരാദ്ധ്യനായ മുൻ പ്രസിഡന്റ് ഒക്ടോബർ 2-ാം തീയതി യൂണിവേഴ്‌സിറ്റി ഓഫ് സെൻട്രൽ ഫ്‌ളോറിഡായിൽ (UCF) പ്രസംഗിക്കുവാൻ എത്തുന്നു.
ഗാന്ധി സ്‌ക്വയറിന്റെ ഔപചാരികമായ സമർപ്പണം നടത്തുന്നതിൻ ഏറ്റവും വിശിഷ്ടനായ വ്യക്തി ഇന്ത്യയുടെ മുൻ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുൽ കലാം തന്നെയെന്ന് ആർക്കും യാതൊരു സംശയവുമുïായിരുന്നില്ല.
എന്നാൽ യു.സി.എഫിലെ അധികാരികളുമായി സംസാരിച്ചപ്പോൾ ഒരു കാരണവശാലും ഡോ. കലാമിനെ ലഭിക്കുവാൻ സാധിക്കുകയില്ല, കാരണം യു.സി.എഫിലെ പരിപാടി കഴിഞ്ഞ് അന്നുതന്നെ വൈകുന്നേരം 7 മണിക്ക് കാനഡായിലെ ഓട്ടോവായിൽ എത്തേïതുï്. പിറ്റേന്ന് ഓട്ടാവാ യൂണിവേഴ്‌സിറ്റിയുടെ കോൺവെക്കേഷൻ പരിപാടിയിൽ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കേïതാണ്.
എന്നാൽ ഞങ്ങളുടെ പരിശ്രമം നിറുത്തിയില്ല. അബ്ദുൾ കലാം സാറിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി പാലക്കാട്ടുകാരൻ മലയാളി ആർ.കെ. പ്രസാദാണെന്ന് ദീപിക ഡൽഹി കറസ്‌പോïന്റ് ജോർജ്ജ് കള്ളിവയലിൽ വഴി അറിയാൻ കഴിഞ്ഞു. ആ വഴി പരിശ്രമിച്ചതു ഉപകാരപ്രദമാകുകയും ചെയ്തു.
എന്നാൽ അതിൻ അൽപം ചിലവേറി. അബ്ദുൽ കലാം സാറിനെ കൊïുവരുന്നതിനായി ഒരു പ്രൈവറ്റ് വിമാനം ചാർട്ടർ ചെയ്തു ഓർലാന്റോയിൽ നിന്ന് ഫോർട്ട് ലൗടർടെയിൽ എക്‌സിക്യൂട്ടീവ് എയർപോർട്ടിലേയ്ക്കും തുടർന്ന് ഞങ്ങളുടെ പരിപാടി കഴിഞ്ഞ് അവിടെനിന്ന് കാനഡയിലും എത്തിക്കുന്നതിൻ ഏർപ്പാടാക്കി. പക്ഷേ അതിനായി ഇരുപതിനായിരം ഡോളറിലധികം സമാഹരിക്കേïിവന്നു. അതിനുള്ള മാർഗ്ഗവും എളുപ്പത്തിൽ ഇന്ത്യൻ സമൂഹത്തിൽ നിന്നും കïെത്തി. കലാം സാറുമായി ചേർന്ന് ഫാമിലി ഫോട്ടോ സെഷനിലൂടെ ആ തുക കïെത്തുവാൻ കഴിഞ്ഞു.
2012 ഒക്ടോബർ 2-ാം തീയതി മഹാത്മജിയുടെ 143-ാം ജന്മദിനത്തിൽ ഇന്ത്യയുടെ ആരാധ്യനായ മുൻ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുൽ കലാം ഡേവി നഗരസഭയുടെ ഉദ്യാനത്തിൽ അമേരിക്കൻ ഇന്ത്യൻ ജനതയുടെ പ്രയത്‌നവും, സഹായസഹകരണത്തോടും കൂടി നിർമ്മാണം പൂർത്തിയായ ഗാന്ധിപ്രതിമയും, ഗാന്ധി സ്‌ക്വയറും ആയിരങ്ങളെ സാക്ഷി നിറുത്തി രാജ്യത്തിനായി സമർപ്പിക്കപ്പെട്ടു.
കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെ ഒന്നിച്ചു ചേർത്തുനിർത്തുന്ന ഒരു കോമൺപ്ലാറ്റ്‌ഫോമായി ഗാന്ധി സ്‌ക്വയർ മാറിക്കഴിഞ്ഞു. അമേരിക്കൻ കോൺഗ്രസ്സ്മാന്മാരും, സെനറ്റർ മാരും, സ്റ്റേറ്റ് റപ്രസെന്റീവ്മാർ മുതൽ വിവിധ കൗïി മേയർമാർ, കമ്മീഷണർമാർ, അനവധി സിറ്റി മേയർമാർ തുടങ്ങി അമേരിക്കൻ പൊളിറ്റിക്കൽ രംഗത്ത് മത്സരാർത്ഥികൾ മാത്രമല്ല, ഇന്ത്യൻ പാർലമെന്റിന്റെ ഡെപ്യൂട്ടി സ്പീക്കറുടെ നേതൃത്വത്തിൽ 16 എം.പി.മാർ ഒരുമിച്ച് ഇവിടെ എത്തി പുഷ്പചക്രം അർപ്പിച്ചതും ആദരപൂർവ്വം ഓർമ്മിക്കുന്നു.
കൂടാതെ ഇന്ത്യൻ കോൺസുൽ ജനറൽമാർ, കേരളത്തിലെ വിവിധ മന്ത്രിമാരും, എം.പി.മാരും, എം.എൽ.എ മാരും തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളും, ഭരണാധികാരികളും, വിവിധ മതാചാര്യന്മാർ, കാർഡിനൽ, ബിഷപ്പ്മാർ, മഹാത്മാഗാന്ധിയുടെ കുടുംബാംഗങ്ങൾ അങ്ങനെ സൗത്ത് ഫ്‌ളോറിഡായിലെത്തുന്ന മഹാത്മജിയെ അറിഞ്ഞ ഏവരും ഈ ഗാന്ധി സ്‌ക്വയറിൽ എത്തി ആദരവുകൾ അർപ്പിക്കുന്നു.
അതുപോലെ, ഇന്ത്യയുടെ വിശേഷാൽ ദിനങ്ങളായ റിപ്പബ്ലിക്ക്, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവ ആഘോഷിക്കുവാനും, ആചരിക്കുവാനും സൗത്ത് ഫ്‌ളോറിഡായിലെ എല്ലാ മലയാളി സംഘടനകളും, ഫോമാ, ഫോക്കാനാ, ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ, ഇന്ത്യൻ ഓവർ സീസ് കോൺഗ്രസ്സ് തുടങ്ങിയ നാഷണൽ ഓർഗനൈസേഷനുകളും അതോടൊപ്പം സൗത്ത് ഫ്‌ളോറിഡായിലെ വിവിധ മലയാളി സംഘടനകൾക്കുപുറമേ, ഫ്‌ളോറിഡായിലെ ഇതര ഇന്ത്യൻ സംഘടനകളും ഒത്തൊരുമിക്കുന്നു.
കേരള സമാജത്തിന്റെ ആശയവും, ഡേവി നഗരസഭയും, ഗാന്ധിസ്‌ക്വയറും, ഇന്ത്യൻ-അമേരിക്കൻ സമൂഹവും, ഒരുമിച്ച് സഹകരിച്ച സംരഭമാണ് മഹാത്മാഗാന്ധി സ്‌ക്വയർ. ഒരു ലക്ഷത്തി അറുപത്തിമൂവായിരം ഡോളറിൽ താഴെ ചിലവിൽ ഇതിന്റെ പണി പൂർ ത്തീകരിക്കുവാൻ കഴിഞ്ഞത് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ ത്യാഗസന്നദ്ധതയും, നിസ്വാർത്ഥതയും, സാമൂഹികപ്രതിബദ്ധതയുമായിരുന്നു. ഇതിന്റെ അഭിനന്ദനങ്ങൾ ശിൽപി മുതൽ ഡിസൈനിങ്ങും എൻജിനിയറിംഗും സൂപ്പർവിഷനും ടൗൺ ഓഫ് ഡേവി പ്ലാനിംങ് ആന്റ് ബിൽഡിംഗ് ഡിവിഷനും കൂടി അർഹതപ്പെട്ടതാണ്.
ഗാന്ധിസ്‌ക്വയറിന്റെ മെയിന്റനൻസ് നടത്തുന്നതും പരിപാലിക്കുന്നതും മഹാത്മാഗാന്ധിസ്‌ക്വയർ ഫ്‌ളോറിഡ ഐ.എൻ.സി ചാരിറ്റബിൾ ഓർഗനൈസേഷൻ ആണ്. അസീസ്സി നടയിൽ, ചാക്കോ ഫിലിപ്പ്, ബാബു വർഗ്ഗീസ്, സാജൻ കുര്യൻ, ഡോ. പീയൂഷ് അഗർവാൾ, ഹേമന്ത് പട്ടേൽ, ശേഖർ റെഡി, വിജയ് നാരംഗ്, വിവേക് സ്വരൂപ്, ജോയി കുറ്റിയാനി എന്നിവരടങ്ങുന്ന സ്ഥിരം സമിതിയ്ക്കുപുറമേ, അതാത് വർഷം കേരള സമാജം പ്രസിഡന്റായി തെരഞ്ഞെടുക്കുന്ന വ്യക്തിയും കൂടി ചേർന്നതാണ്.
ഗാന്ധിസ്‌ക്വയറിന്റെ പൂർണതയ്ക്കും കൂടുതൽ മിഴിവേകുന്നതിനും ഇനിയും ഏതാനും കാര്യങ്ങൾ കൂടെ ആലോചനയിലും, പരിഗണനയിലുമാണ്. ബ്രോവാർഡ് ആന്റ് മയാമി കൗïിയുമായി സഹകരിച്ച് സൗത്ത് ഫ്‌ളോറിഡായിൽ നിങ്ങൾ കാണേï പ്രധാന സ്ഥലമായി ഗാന്ധി സ്‌ക്വയറിനേയും ഉൾപ്പെടുത്തണമെന്ന ആവശ്യം (Tourism Destination Point) ഗാന്ധി സ്‌ക്വയറിന്റെ മുമ്പിലൂടെ കടന്നു പോകുന്ന സ്റ്റെർലിംഗ് റോഡ് എന്ന പൊതു ഗതാഗത വഴിയുടെ ഒരു മൈൽ ദൂരം, ഗാന്ധിസ്ട്രീറ്റ് - എം.ജി. റോഡ് എന്ന് പുനർ നാമകരണം ചെയ്യുന്നതിനുള്ള നടപടികൾ - (നിലവിൽ പാർക്കിനകത്തെ റോഡിൻ ഗാന്ധി സ്ട്രീറ്റ് എന്ന് പേർ നൽകിയിട്ടുï്).
ഗാന്ധി സ്‌ക്വയറിൽ ആളുകൾക്ക് ഇരിക്കുന്നതിനായി ഏതാനും ബഞ്ചുകൾ സ്ഥാപിക്കുക. ഗാന്ധിസ്‌ക്വയറിൽ സ്ഥിരമായി രï് ഫ്‌ളാഗ് പോസ്റ്റുകൾ സ്ഥാപിക്കുക ഉൾപ്പെടെ ഏതാനും ആവശ്യങ്ങൾ കൂടി അധികാരികളുടെ മുന്നിൽ സമർപ്പിച്ചിരിക്കുകയാണ്. ഇവിടെ നമ്മൾ ഉയർത്തിയ ഈ ഗാന്ധി സ്‌ക്വയറിന്റെ മഹത്വവും, പ്രചോദനവും മൈലുകൾ സഞ്ചരിച്ച് ഇന്ന് പാലായിലും യഥാർത്ഥ്യമാകാൻ പോകുമ്പോൾ ഗാന്ധി സ്‌ക്വയർ ഫ്‌ളോറിഡായ്ക്ക് അഭിമാനത്തിന്റെ, സന്തോഷത്തിന്റെ നിമിഷങ്ങൾ.
എബി ജെ. ജോസ് നേതൃത്വം നൽകുന്ന മഹാത്മാഗാന്ധി നാഷണൽ ഫൗïേഷന്റെ ആഭിമുഖ്യത്തിൽ പാലാ നഗരസഭ അനുവദിച്ചു നൽകിയ ലേയേഴ്‌സ് ചേമ്പർ - കോടതി സമുച്ചയമങ്കണത്തിൽ പണി പൂർത്തിയായി വരുന്ന ഗാന്ധി സ്‌ക്വയറിന്റെ ആശയങ്ങളും എഞ്ചിനീയറിംഗ് സഹായവും അവർക്കായി പങ്കുവയ്ക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. എന്നുമാത്രമല്ല, ഗാന്ധി സ്‌ക്വയർ ഫ്‌ളോറിഡ ഡിസൈൻ ചെയ്ത ബാബു വർഗ്ഗീസ് (ഫ്‌ളോറിഡ സ്റ്റേറ്റ് എഞ്ചിനീയറിംഗ് ബോർഡ് മുൻ ചെയർമാൻ) പാലായിൽ നേരിട്ട് ചെന്ന് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു എന്ന് അഭിമാനപൂർവ്വം ഇവിടെ കുറിയ്ക്കട്ടെ.
ഇന്ന് സത്യധർമ്മാദികളുടെ അപചയത്തിനെതിരെ വിരൽചൂïി ഒരു കാവലാളായി ഈ മെട്രൊ നഗരത്തിൽ ഒരു ദശകമായി നിലകൊള്ളുന്ന മഹാത്മജിയുടെ സാന്നിദ്ധ്യം പങ്കുവയ്ക്കുന്നത്, ഗാന്ധിയൻ ആദർശങ്ങൾക്കും തത്വങ്ങൾക്കും ഇന്നും പ്രസക്തി ഏറെയാണ്.
ഇവിടെ കറുത്തവനോ, വെളുത്തവനോ, തദ്ദേശീയനോ, കുടിയേറ്റക്കാരനോ, ന്യൂനപക്ഷക്കാരനോ, അടിച്ചമർ ത്തപ്പെട്ടവനോ, ആർക്കും കടന്നു വരാവുന്നതും ഏവർക്കും ആത്മധൈര്യം പകർന്നു കൊടുക്കുന്ന ഒരു പൊതുവേദിയായി മാറുകയാണ് മഹാത്മാ ഗാന്ധി സ്‌ക്വയർ ഫ്‌ളോറിഡ.
ജോയി കുറ്റിയാനി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1