ഹഷ് മണി കേസില്‍ ശിക്ഷ ഒഴിവാക്കാനുള്ള കാരണം അറിയാം

JANUARY 14, 2025, 6:11 PM

ഹഷ് മണി കേസില്‍ നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ ട്രംപ് കുറ്റക്കാരനാണെന്ന ന്യൂയോര്‍ക്ക് ജ്യൂറിയുടെ വിധി ശരി വെച്ച് ന്യൂയോര്‍ക്ക് കോടതി. ഔപചാരികമായി വിധി പ്രസ്താവം നടത്തിയെങ്കിലും ജഡ്ജി ജുവാന്‍ മെര്‍ച്ചന്‍ ട്രംപിനെതിരെയുള്ള ശിക്ഷ വിധിക്കുന്നത് ഒഴിവാക്കുകയായിരുന്നു. പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള വിവാഹേതര ബന്ധം മറച്ച് വെയ്ക്കാന്‍ പണം നല്‍കിയെന്നതായിരുന്നു കേസ്.

കുറ്റക്കാരനാണ് എന്ന് കോടതി വിധിച്ചെങ്കിലും ജയില്‍ ശിക്ഷയോ പിഴയോ നേരിടേണ്ടി വരില്ല. നിയുക്ത പ്രസിഡന്റ് ആയിതിനാല്‍ നിയമം അനുവദിക്കുന്ന പ്രത്യേക പരിരക്ഷ ലഭിക്കുന്നത് കൊണ്ടാണ് ശിക്ഷ ഒഴിവായത്. ട്രംപിനെതിരെ 34 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. രണ്ട് മാസത്തോളം വിചാരണ നടന്നിരുന്നു. എല്ലാ കുറ്റങ്ങളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

നാല് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തില്‍ ആണ് ട്രംപിനെ വെറുതെ വിട്ടത്. ഹഷ് മണി കേസില്‍ വിധി പറയുന്നത് നിര്‍ത്തി വെയ്ക്കണം എന്ന് ആവശ്യപ്പെട്ട് ട്രംപ് നല്‍കിയ അപേക്ഷ യു.എസ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ന്യൂയോര്‍ക്ക് കോടതി ട്രംപിന്റെ ശിക്ഷാ വിധി പ്രഖ്യാപിച്ചത്. ഫ്‌ളോറിഡയിലെ തന്റെ സ്വകാര്യ വസതിയില്‍ നിന്ന് വെര്‍ച്വലിയാണ് ട്രംപ് ഹാജരായത്. മുന്‍ പ്രസിഡന്റും ഭാവി പ്രസിഡന്റുമായ ട്രംപിന് ശിക്ഷ വിധിക്കാന്‍ താല്പര്യമില്ലെന്ന് ന്യൂയോര്‍ക്ക് കോടതി പറഞ്ഞിരുന്നു.

ഹഷ് മണി കേസ്:

ഡൊണാള്‍ഡ് ട്രംപുമായി ഉണ്ടായ ബന്ധത്തെക്കുറിച്ച് സ്റ്റോമി കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. ഈ ബന്ധം മറച്ച് വെയ്ക്കാന്‍ ട്രംപ് 1. 30 ലക്ഷം ഡോളര്‍ നല്‍കിയെന്നും ബിസിനസ് രേഖകളില്‍ കൃത്രിമം വരുത്തി എന്നുമാണ് കേസ്. 2016 ല്‍ പ്രസിഡന്റ് തിരഞ്ഞൈടുപ്പില്‍ മത്സരിക്കുമ്പോഴാണ് പണം നല്‍കിയത്.

2006 ല്‍ ഗോള്‍ഫ് മത്സര വേദിയില്‍ വെച്ചാണ് ട്രംപിന് കണ്ടതെന്ന് സ്റ്റോമി പറഞ്ഞിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസിലായിരുന്നു ട്രംപ് അന്ന്. ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകമാക്കി ഇറക്കാകിരിക്കാനാണ് 1. 30 ലക്ഷം ഡോളര്‍ നല്‍കിയതെന്ന് സ്റ്റോമി കോടതിയില്‍ പറഞ്ഞു. അതേ സമയം ഈ കേസും കാര്യങ്ങളും തിരഞ്ഞെടുപ്പില്‍ ട്രംപിനെ ബാധിച്ചില്ല. വന്‍ വിജയമാണ് സ്വന്തമാക്കിയത്. ജനുവരി 20 ന് ആയിരിക്കും ട്രംപ് യു എസ് പ്രസിഡന്റായി സത്യപ്രതിഞ്ജ ചെയ്യുക.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam