ക്രൂഡ് ഓയിലിന് വേണ്ടി ലോക രാജ്യങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത് സൗദി അറേബ്യയും യുഎഇയും കുവൈറ്റും ഇറാഖും ഉള്‍പ്പെടുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളെയാണ്. എന്നാല്‍ സമീപകാലത്ത് മിക്കവരും എണ്ണ കിട്ടുന്ന കൂടുതല്‍ രാജ്യങ്ങള്‍ തേടിപ്പോകുകയാണ്. റഷ്യയും ഉക്രെനും തമ്മിലുള്ള യുദ്ധമാണ് ഇതിന് നിമിത്തയമായത്.
യൂറോപ്യന്‍ രാജ്യങ്ങള്‍ നേരത്തെ റഷ്യയില്‍ നിന്നായിരുന്നു പ്രധാനമായും എണ്ണ വാങ്ങിയിരുന്നത്. റഷ്യയുമായി ഉടക്കിയതോടെ മറ്റു രാജ്യങ്ങളിലേക്ക് തിരിഞ്ഞു. ഇതോടെ ലാഭം കൊയ്യുന്നതിന് തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളാണ്. അവിടെയാണ് ഗയാനയുടെ റോള്‍. ഇന്ത്യ ഈ രാജ്യവുമായി ക്രൂഡ് ഓയില്‍ കരാറിന് ചര്‍ച്ച നടത്തവെ പരമാവധി വാങ്ങിക്കൂട്ടുകയാണ് യൂറോപ്പ്.
ഗയാന കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്ത ക്രൂഡ് ഓയില്‍ 54 ശതമാനമാണ്. കൂടുതല്‍ വാങ്ങിയത് യൂറോപ്യന്‍ രാജ്യങ്ങളാണ് എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ ദിവസവും 582000 ബാരല്‍ എണ്ണയാണ് 2024ല്‍ ഗയാന കയറ്റുമതി ചെയ്തത്. എക്സോണ്‍ മൊബൈല്‍, ഹെസ് കോര്‍പറേഷന്‍, സിഎന്‍ഒഒസി എന്നീ വന്‍കിട കമ്പനികളാണ് ഖനനം നടത്തുന്നത്.
വിദേശ കമ്പനികള്‍ ഗയാനയിലെ സ്റ്റബ്രോക് ബ്ലോക്കില്‍ ഖനനത്തിന് കോടികളാണ് ചെലവിടുന്നത്. ചൈനയുടെയും അമേരിക്കയുടെയും യൂറോപ്പിലെയും എണ്ണ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്റ്റബ്രോക് ബ്ലോക്കില്‍ 11000 കോടി ബാരല്‍ എണ്ണ ശേഖരമുണ്ട് എന്നാണ് കണക്കാക്കുന്നത്. മെക്സിക്കോ, കൊളംബിയ തുടങ്ങിയ തെക്കന്‍ അമേരിക്കയിലെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ മേന്മയുള്ള എണ്ണയാണ് ഗയാനയിലേത്.
2019ലാണ് ഗയാന ക്രൂഡ് ഓയില്‍ കയറ്റുമതി ആരംഭിച്ചത്. ഇന്ന് തെക്കന്‍ അമേരിക്കയില്‍ എണ്ണ കയറ്റുമതി ചെയ്യുന്ന അഞ്ചാമത്തെ രാജ്യമായി വളര്‍ന്നിരുന്നു ഗയാന. ബ്രസീല്‍, മെക്സിക്കോ, വെനസ്വേല, കൊളംബിയ എന്നീ രാജ്യങ്ങളാണ് മുന്നിലുള്ളത്. 2023ല്‍ യൂറോപ്പ് ഇറക്കിയിരുന്ന 62 ശമതാനം എണ്ണയും ഗയാനയില്‍ നിന്നായിരുന്നു. 2024ല്‍ 66 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. 10 ലക്ഷം ബാരല്‍ എണ്ണ കൂടി വൈകാതെ അധികമായി ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗയാന.
ഈ വേളയിലാണ് ഇന്ത്യ ക്രൂഡ് ഓയിലിന് വേണ്ടി ഗയാനയെ ലക്ഷ്യമിടുന്നത്. ദീര്‍ഘകാല കരാര്‍ ആണ് ഇന്ത്യ താല്‍പ്പര്യപ്പെടുന്നത് എന്ന് അടുത്തിടെ ഗോവയില്‍ ഒരു പരിപാടിക്കെത്തിയ ഗയാനയുടെ പ്രകൃതി വിഭവ മന്ത്രി വിക്രം ഭറാത്ത് പറഞ്ഞിരുന്നു. ഗയാനയില്‍ ക്രൂഡ് ഖനനത്തിന് വേണ്ടിയുള്ള പര്യവേക്ഷണത്തില്‍ പങ്കാളിയാകാനും ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്.
റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുഎഇ, അംഗോള, അമേരിക്ക, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളെയാണ് ഇന്ത്യ പ്രധാനമായും ക്രൂഡ് ഓയിലിന് വേണ്ടി ആശ്രയിക്കുന്നത്. റഷ്യ വില കുറച്ച് നല്‍കുന്നത് കാരണമാണ് അവിടെ നിന്ന് വാങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ മാസം ഇന്ത്യ വീണ്ടും പശ്ചിമേഷ്യന്‍ എണ്ണ കൂടുതലായി വാങ്ങുന്നുണ്ട്. അതോടൊപ്പം തന്നെ, ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും രാജ്യങ്ങളെയും ലക്ഷ്യമിടുന്നു. അതിന്റെ ഭാഗമായിട്ടാണ് ഗയാനയിലും എത്തിയത്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇവിടെയുള്ള എണ്ണ കൂടുതലായി വാങ്ങുന്നത് ഇന്ത്യയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായേക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1