ചുറ്റുമുള്ള വെള്ളം പൊങ്ങുന്നതനുസരിച്ച് വീടും ഉയരും. ഈ കൊച്ചു ദ്വിപീലെ കൊച്ചു വീട് അത്ഭുതമാണ്. എത്ര വലിയ വെള്ളപ്പൊക്കം വന്നാലും വീടിനകത്ത് വെള്ളം കയറില്ല. അത് മാത്രമല്ല വെള്ളത്തില്‍ പതിയെ ഒഴുകിനടക്കുന്നതിനാല്‍ വീടിന് ചുറ്റുമുള്ള ദൃശ്യങ്ങളും എപ്പോഴും വ്യത്യ്‌സ്തമായിരിക്കും. കേള്‍ക്കുമ്പോള്‍ ഏതോ ഒരു നാടോടിക്കഥയിലെ രംഗം പോലെ തോന്നുന്നുണ്ടെങ്കിലും സംഭവം ഉള്ളതാണ്. മണിപ്പൂരിലെ ഒരു തടാകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ മണിപ്പൂരിലെ ലോക്താക് തടാകത്തിലാണ് ഈ അവിസ്മരണീയമായ സംഭവം നടക്കുന്നത്. ഒഴുകിനടക്കുന്ന ദ്വീപുകളുള്ള ലോകത്തിലെ ഏക തടാകവും ലോക്താക് തന്നെയാണ്. താങ്ക, ഇത്തിങ്ക്, സെന്‍ഡ്ര, ഫുബ എന്നിങ്ങനെ നാല് വലിയ ദ്വീപുകളാണ് തടാകത്തിലുള്ളത്. ഈ ദ്വീപുകളില്‍ ഒരു ലക്ഷത്തിലേറെ ജനങ്ങള്‍ താമസിക്കുന്നുമുണ്ട്.
ഫുംണ്ടിസുകള്‍ എന്ന പേരിലാണ് ഒഴുകുന്ന ദ്വീപുകള്‍ അറിയപ്പെടുന്നത്. ചെറിയ ദ്വീപുകളില്‍ ഒരു കൊച്ചു വീടിനുള്ള സ്ഥലം മാത്രമേ ഉണ്ടാവുകയുള്ളൂ. മണ്ണ്, ജൈവ അവശിഷ്ടങ്ങള്‍, ജീര്‍ണിച്ച ചെടികള്‍ എന്നിവയില്‍ നിന്നാണ് ഫുംഡിസ് രൂപപ്പെടുന്നത്. ഇതിന്റെ 20 ശതമാനം മാത്രമേ വെള്ളത്തിന് മുകളില്‍ കാണപ്പെടുകയുള്ളു. ബാക്കിയുള്ളവ വെള്ളത്തിനടിയിലായിരിക്കും.
പ്രകൃതിക്കു ദോഷമുണ്ടാക്കാത്ത, പ്രകൃതിദത്തമായ വസ്തുക്കള്‍ കൊണ്ട് കിടപ്പാടമുണ്ടാക്കിയാണ് ഫുംഡിസുകളില്‍ മനുഷ്യര്‍ വസിക്കുന്നത്. മത്സ്യബന്ധനമാണ് ഇവിടുത്തുകാരുടെ പ്രധാന തൊഴില്‍. സാധാരണ വീടുകളില്‍ നിന്നും വ്യത്യസ്തമായി മരം ഉപയോഗിച്ചാണ് ഇവര്‍ വീട് പണിയുന്നത്. വീടിന് മുന്നില്‍ ചെറിയ ഉദ്യാനങ്ങളും ഒരുക്കിയിട്ടുണ്ടാകും. മഴക്കാലമായാല്‍ ഇവ വെള്ളം ഉയരുന്നത് അനുസരിച്ച് ഉയരും, ഒപ്പം വീടുകളും ഉയര്‍ന്നുകിടക്കും, അതുകൊണ്ട് തന്നെ വെള്ളപ്പൊക്കം ഈ തടാകത്തില്‍ താമസിക്കുന്ന ജനങ്ങളെ ബാധിക്കാറേയില്ല.
അപൂര്‍വ ഇന്ത്യന്‍ പെരുമ്പാമ്പ് ഉള്‍പ്പെടെ 200 ഓളം ജലസസ്യങ്ങളും 400 ഓളം മൃഗങ്ങളും ഇവിടെ വളരുന്നുണ്ട്. ലോകത്തിലെ ഏക ഒഴുകി നടക്കുന്ന ദേശീയ ഉദ്യാനമായ കെയ്ബുള്‍ ലംജാവോ ഈ ദ്വീപുകളിലാണ് സ്ഥിതി ചെയ്യുന്നത്. വംശനാശ ഭീഷണി നേരിടുന്ന സങ്കായ് അഥവാ 'ഡാന്‍സിംഗ് ഡിയറുകളുടെ' ആവാസകേന്ദ്രം കൂടിയാണ് 15 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ഈ പാര്‍ക്ക്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിവുള്ള പ്രകൃതി ഭംഗി ലോക്താക്കിനുണ്ട്. ജൈവ വൈവിധ്യം കൊണ്ടും ജീവിത രീതി കൊണ്ടും വേറിട്ട് നില്‍ക്കുന്ന ഇവിടുത്തെ നാട്ടുകാരെ കാണാനും പ്രകൃതി ഭംഗി ആസ്വദിക്കാനും സഞ്ചാരികള്‍ എത്താറുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1