യുഎസ് സ്റ്റുഡന്റ് വിസയിലുള്ളവരുടെ ഓഫ് കാമ്പസ് പാര്‍ട്ട് ടൈം ജോലി നിര്‍ത്തലാക്കിയതോടെ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ നിയമം വിദ്യാര്‍ഥികളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത്. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും വീട്ടുകാരെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ക്യാമ്പസിന് പുറത്ത് ജോലി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ ഇമിഗ്രേഷന്‍ അധികൃതര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. യുഎസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കാമ്പസിന് പുറത്ത് പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിക്കപ്പെട്ടാല്‍ നാടുകടത്തല്‍ ഉറപ്പാണ്. ജോലി നിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ല. പ്രതിമാസ ചെലവുകള്‍ക്കായി കുടുംബത്തെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ടെക്സാസില്‍ എംഎസ് പഠിക്കുന്ന തെലങ്കാന സ്വദേശി പറയുന്നു.
യുഎസ് എഫ്-1 വിസ നിയമങ്ങള്‍ പ്രകാരം വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂറും അവധിക്കാലത്ത് 40 മണിക്കൂറും വരെ ജോലി ചെയ്യാം. ഓണ്‍-കാമ്പസ് ജോലികള്‍ക്ക് വേതനം കുറവാണ്. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയില്‍ ഓഫ്-കാമ്പസ് ജോലികള്‍ക്ക് വേതനം കൂടുതല്‍ ലഭിക്കും. ഈ പാര്‍ട്ട് ടൈം ജോലികളിലൂടെ ട്യൂഷന്‍ ഫീസിനും ജീവിതച്ചെലവിനും പണം കണ്ടെത്താന്‍ കഴിയും. എന്നാല്‍ പ്രതിമാസം 50,000 മുതല്‍ 80,000 രൂപ വരെ വരുമാനമുള്ള മാതാപിതാക്കള്‍ക്ക് നിലവിലെ നിയമം വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും.
എച്ച്-1 ബി വിസ പുതുക്കാത്തതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു. ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗില്‍ ജോലി കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ നിയമം കര്‍ശനമാക്കിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും മറ്റ് ചിലര്‍ പറയുന്നു. യുഎസ് ഗവണ്‍മെന്റിന്റെ ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ട് (2023-24) അനുസരിച്ച് അമേരിക്കന്‍ സര്‍വകലാശാലകളിലെ ഇന്ത്യന്‍ സാന്നിധ്യം വളരെ വലുതാണ്. 1.126 ദശലക്ഷം വിദേശ വിദ്യാര്‍ഥികളില്‍ 3.3 ലക്ഷം പേര്‍ ഇന്ത്യക്കാരാണ്. ആകെയുള്ളതിന്റെ 30% ആണ് ഇത്. അവരില്‍ 56% പേരും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
അതേസമയം പലരും പെട്ടെന്നു ജോലി ഉപേക്ഷിച്ചതോടെ ബിസിനസിനെ ബാധിച്ചുവെന്ന് പ്രാദേശിക ബിസിനസുകാര്‍ പറയുന്നു. പലരും പെട്ടെന്നു ജോലി ഉപേക്ഷിച്ചതോടെ ബിസിനസുകള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരു റെസ്റ്റോറന്റില്‍ 10 ജീവനക്കാരുണ്ടെങ്കില്‍, അവരില്‍ 7-8 പേര്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ഥികളാണെന്നും ഇവര്‍ പറയുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1